Kerala niyamasabha today
തിരുവനന്തപുരം: അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. സ്വര്‍ണ്ണക്കടത്ത് കേസിലെ പുതിയ വെളിപ്പെടുത്തലുകള്‍ ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയ നോട്ടീസിന് അനുമതി ലഭിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ബാനര്‍ ഉയര്‍ത്തി.
സ്പീക്കറുടെ ഡയസിനു മുന്നില്‍ പ്രതിപക്ഷം ബാനര്‍ ഉയര്‍ത്തിയതിനെ തുടര്‍ന്ന് അദ്ദേഹം സഭ വിട്ടിറങ്ങിയത് പ്രശ്‌നം ഗുരുതരമാക്കി. തുടര്‍ന്ന് അനുരഞ്ജന ചര്‍ച്ചയെത്തുടര്‍ന്ന് സഭ പുനരാരംഭിച്ചെങ്കിലും പ്രതിപക്ഷം ബഹിഷ്‌കരിച്ചു.
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിയമവിരുദ്ധമായി പല ഇടപെടലുകളും നടത്തിയെന്ന കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലുകളെക്കുറിച്ച് ചര്‍ച്ചചെയ്യണമെന്നതായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം.
Keywords: Niyamasabha, Opposition, Gold smuggling

COMMENTS