മഡ്ഗാവ്: നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും വിജയ വഴിയിലെത്തി. അറുപത്തിരണ്ട...
മഡ്ഗാവ്: നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും വിജയ വഴിയിലെത്തി.
അറുപത്തിരണ്ടാം മിനിറ്റില്‍ പെരേര ഡയസും എണ്‍പത്തിരണ്ടാം മിനിറ്റില്‍ അല്‍വാരോ വാസ്‌ക്വസുമാണ് കേരളത്തിന്റെ ഗോളുകള്‍ നേടിയത്.
മുഹമ്മദ് ഇര്‍ഷാദ് ഇന്‍ജുറി ടൈമിന്റെ അവസാന മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റിന്റെ ആശ്വാസ ഗോള്‍ നേടി.
മിഡ് ഫീല്‍ഡില്‍ നിരന്തരം പിഴവുകളുണ്ടാവുകയും പലര്‍ക്കും ഫിറ്റ്നസില്ലെന്ന് വെളിവാകുയും ചെയ്തതായിരുന്നു ഇന്നു ബ്‌ളാസ്‌റ്റേഴ്‌സിന്റെ ആദ്യ 30 മിനിറ്റ്. ഈ സമയത്ത് നോര്‍ത്ത് ഈസ്റ്റ് നല്ല ചില നീക്കങ്ങള്‍ നടത്തുകയും ചെയ്തു.
പക്ഷേ, ആക്രമണങ്ങള്‍ ഗോളിലെത്തിക്കാന്‍ ഹൈലാന്‍ഡേഴ്സിന് കഴിയാതെപോയതു കേരളത്തിന്റെ ഭാഗ്യം.
രണ്ടാം പകുതിയില്‍ കേരളം ആക്രമണത്തിലേക്കു തിരിഞ്ഞു. ബോക്സിലേക്ക് നിഷു കുമാര്‍ തൊടുത്ത ഷോട്ട് ഹര്‍മന്‍ജോത് ഖബ്ര പെരേര ഡയസിലേക്ക് വഴിമാറ്റി. ഗംഭീര ഹെഡറിലൂടെ പെരേര നോര്‍ത്ത് ഈസ്റ്റിനെ ഞെട്ടിച്ചു.
തുടര്‍ന്ന് ആക്രമിച്ച് കളിക്കാന്‍ നോര്‍ത്ത് ഈസ്റ്റ് ശ്രമിച്ചു. ഇതിനിടെ, എഴുപതാം മിനിറ്റില്‍ രണ്ടാമത്തെ മഞ്ഞക്കാര്‍ഡ് കണ്ട് ആയുഷ് അധികാരി പുറത്തായി. കേരളം വിറങ്ങലിച്ച നിമിഷം.
പക്ഷേ, എണ്‍പത്തിരണ്ടാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റ് ഗോളി സുഭാഷിഷ് ചൗധരി സ്ഥാനം തെറ്റി നില്‍ക്കുന്നതു തിരിച്ചറിഞ്ഞ വാസ്‌കസ് സ്വന്തം പകുതിയില്‍ നിന്ന് നെടുനീളന്‍ മിന്നല്‍ ഷോട്ടുതിര്‍ക്കുകയായിരുന്നു. ഇതോടെ നോര്‍ത്ത് ഈസ്റ്റ് തകര്‍ന്നു തരിപ്പണമായി..@AlvaroVazquez91 𝕕𝕠𝕖𝕤𝕟'𝕥 𝕤𝕔𝕠𝕣𝕖 𝕤𝕚𝕞𝕡𝕝𝕖 𝕘𝕠𝕒𝕝𝕤! 🔥😮
— Indian Super League (@IndSuperLeague) February 4, 2022
The @KeralaBlasters forward scored a sensational goal from his own-half, 5️⃣9️⃣ metres to be precise and was named Hero of the Match! 🤩👏#KBFCNEU #HeroISL #LetsFootball pic.twitter.com/LWsMUfoADA
പിന്നീട്, ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷം മുഹമ്മദ് ഇര്‍ഷാദ് നോര്‍ത്ത് ഈസ്റ്റിന്റെ ആശ്വാസ ഗോള്‍ കണ്ടെത്തി.
COMMENTS