P.V Anvar's Check dam
മലപ്പുറം: പി.വി അന്‍വര്‍ എം.എല്‍.എയുടെ അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചുതുടങ്ങി. ഓംബുഡ്‌സ്മാന്റെ ഉത്തരവിനെ തുടര്‍ന്ന് അന്‍വറിന്റെയും ഭാര്യാപിതാവിന്റെയും ഉടമസ്ഥതയിലുള്ള ചീങ്കണ്ണിപ്പാറയിലെ തടയണയും റോപ് വേ ബോട്ടുജെട്ടിയുമാണ് ഊര്‍ങ്ങാട്ടിരി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പൊളിച്ചുനീക്കുന്നത്.
റസ്റ്റോറന്റ് തുടങ്ങാനാണ് പഞ്ചായത്ത് ഇവര്‍ക്ക് അനുമതി നല്‍കിയിരുന്നത്. ഇതേതുടര്‍ന്ന് ഓംബുഡ്‌സ്മാന് നിലമ്പൂര്‍ എം.എല്‍.എ എം.പി വിനോദ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. നേരത്തെ രണ്ടുപ്രാവശ്യം നിര്‍മാണങ്ങള്‍ പൊളിച്ചുനീക്കാന്‍ ഉത്തരവിറക്കിയെങ്കിലും നീണ്ടുപോകുകയായിരുന്നു.
Keywords: P.V Anvar, Demolish, Check dam
COMMENTS