Crime branch notice against adv. Raman Pillai
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ വക്കീല്‍ ബി.രാമന്‍ പിള്ളയ്ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ്. സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് അഡ്വ. ബി രാമന്‍പിള്ളയ്ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയത്. നോട്ടീസിന് രാമന്‍ പിള്ള മറുപടിയും നല്‍കി.
അതേസമയം ക്രൈം ബ്രാഞ്ചിന്റെ ഈ നടപടിക്കെതിരെ ഇടത് അഭിഭാഷക സംഘടന രംഗത്തെത്തി. അഭിഭാഷകരുടെ തൊഴില്‍ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണ് ക്രൈം ബ്രാഞ്ച് നടപടിയെന്നും പ്രശ്‌നപരിഹാരത്തിന് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉചിതമായ നടപടി ഉണ്ടാകണമെന്നും ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ ആവശ്യപ്പെട്ടു.
Keywords: Crime branch, Adv. Raman Pillai, Notice
COMMENTS