Chief minister is against Sivsankar's book
തിരുവനന്തപുരം: മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ പുസ്തകമെഴുതിയത് മുന്‍കൂര്‍ അനുമതിയില്ലാതെയെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ ചോദ്യോത്തരവേളയിലാണ് മുഖ്യമന്ത്രി ആദ്യമായി ശിവശങ്കറെ തള്ളിപ്പറഞ്ഞത്.
നേരത്തെ വാര്‍ത്താസമ്മേളനത്തില്‍ ഇതേക്കുറിച്ച് ചോദ്യം വന്നപ്പോള്‍ സ്വന്തം അനുഭവം പുസ്തകത്തില്‍ പങ്കുവയ്ക്കുന്നതില്‍ തെറ്റുപറയാനാവില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്.
ശിവശങ്കറിന്റെ അശ്വത്ഥാമാവ് വെറും ഒരു ആനയില്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ അനുഭവങ്ങളാണ് പങ്കുവച്ചിരിക്കുന്നത്. ഇതില്‍ മുഖ്യമന്ത്രിയെ കേസിലേക്ക് വലിച്ചിഴയ്ക്കാന്‍ ശ്രമമുണ്ടായെന്നും പറയുന്നുണ്ട്.
Keywords: Chief minister, Sivsankar's book, Niyamasabha
COMMENTS