250 students, including 17 Malayalees, were brought to Delhi this morning from those stranded in Ukraine
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി : യുക്രെയിനില്‍ കുടുങ്ങിപ്പോയവരില്‍ 17 മലയാളികള്‍ ഉള്‍പ്പെടെ 250 വിദ്യാര്‍ത്ഥികളെ ഇന്നു പുലര്‍ച്ചെ ഡല്‍ഹിയില്‍ എത്തിച്ചു.
വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനും വിദ്യാര്‍ത്ഥികളെ സ്വീകരിക്കാനെത്തി.
ഡല്‍ഹിയില്‍ എത്തിയ മലയാളികളെ കേരള ഹൗസിലേക്ക് മാറ്റി. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം നോര്‍ക്ക തുറന്നിട്ടുണ്ട്.
യുെക്രയിനില് നിന്നുള്ള ആദ്യ വിമാനം ഇന്നലെ രാത്രി മുംബയിലെത്തിയിരുന്നു. റൊമേനിയയിലെ ബുക്കാറെസ്റ്റില്‍ നിന്നുള്ള ആദ്യ രക്ഷാ വിമാനമാണ് ഇന്നലെ മുംബയില്‍ എത്തിയത്. ഇതില്‍ 27 മലയാളികള്‍ ഉള്‍പ്പെടെ 219 യാത്രക്കാരുണ്ടായിരുന്നു. കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന്റെ നേതൃത്വത്തില്‍ ഇവരെ സ്വീകരിച്ചു.
യുദ്ധസാഹചര്യത്തില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. യുക്രെയിനില്‍ നിന്ന് അതിര്‍ത്തിയിലേക്കുള്ള യാത്ര യുക്രെയിന് പൊലീസിന്റെ അകമ്പടിയിലായിരുന്നെന്ന് മടങ്ങിയെത്തിയ വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.ഗതാഗതക്കുരുക്ക് കാരണം ബാഗേജുകളുമായി കിലോമീറ്ററുകള്‍ നടന്നാണ് വിദ്യാര്‍ത്ഥികള്‍ റൊമാനിയന്‍ അതിര്‍ത്തിയിലെത്തിയത്.
ഇന്ത്യന്‍ എംബസി നല്കുന്ന നിര്‍ദേശങ്ങള്‍ പാലിച്ചാല്‍ സുഗമമായി യുക്രെയിന് അതിര്‍ത്തി കടക്കാനാവുമെന്ന് മടങ്ങിയെത്തിയവര്‍ പറയുന്നു. യുക്രെയിന്റെ പല ഭാഗങ്ങളിലായി നൂറുകണക്കിന് ഇന്ത്യക്കാരാണ് കുടുങ്ങിക്കിടക്കുന്നത്. ഇവരെല്ലാവരും കടുത്ത ദുരിതത്തിലുമാണ്.
COMMENTS