Police believe several high-ranking officials were involved in the group, which exchanged partners with each other through social media groups
സ്വന്തം ലേഖകന്‍
കൊച്ചി: സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ വഴി പങ്കാളികളെ പരസ്പരം കൈമാറി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന സംഘത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും നിരവധി ഉന്നതരും ഉണ്ടെന്ന നിഗമനത്തില്‍ പൊലീസ്.
ആയിരക്കണക്കിനു ദമ്പതികള്‍ ഈ ഗ്രൂപ്പ് വഴി പങ്കാളികളെ കൈമാറ്റം ചെയ്തിരുന്നതായാണ് പുറത്തുവരുന്ന വിവരം. കോട്ടയം കറുകച്ചാലില്‍ ഇത്തരത്തില്‍ പിടിയിലായ സംഘത്തെ കുറിച്ച് അന്വേഷിച്ചപ്പോഴാണ് വന്‍ സംഘത്തെ കുറിച്ചുള്ള സൂചന കിട്ടിയിരിക്കുന്നത്.
ഇതുവരെ ഏഴു പേരാണ് വിവിധ ഇടങ്ങളില്‍ നിന്ന് പിടിയിലായത്. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് പൊലീസ് സൂചിപ്പിച്ചു.
കപ്പിള്‍ ഷെയറിംഗ് എന്ന പേരില്‍ ടെലിഗ്രാം, മെസഞ്ചര്‍, ഷെയര്‍ ചാറ്റ് എന്നിവയിലെല്ലാം ഇവര്‍ ഗ്രൂപ്പുകള്‍ ഉണ്ടാക്കിയിരുന്നു. സീക്രട്ട് ചാറ്റുകളിലൂടെയാണ് ഇവര്‍ ആശയവിനിമയം നടത്തിയിരുന്നത്. ഭാര്യമാരെ കൈമാറുന്നവര്‍ക്ക് പണം നല്‍കിയിരുന്നതായും വ്യക്തമായിട്ടുണ്ട്.
ചങ്ങാനാശേരി സ്വദേശിയായ സ്ത്രീ നല്കിയ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. അന്വേഷണം പുരോഗമിച്ചപ്പോഴാണ് അമ്പരപ്പിക്കുന്ന വിവരങ്ങള്‍ പൊലീസിനു മുന്നില്‍ അനാവൃതമായത്. പ്രകൃതി വിരുദ്ധ വേഴ്ചയ്ക്ക് ഉള്‍പ്പെടെ തന്നെ നിര്‍ബന്ധിക്കുന്നതായി പറഞ്ഞു ഭര്‍ത്താവിനെതിരെയാണ് യുവതി പരാതി നല്‍കിയത്. യുവതിയുടെ ഭര്‍ത്താവ് അറസ്റ്റിലായിട്ടുണ്ട്.
ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളികളില്‍ നിന്നായാണ് ഏഴു പേരെ ഇന്നു പിടികൂടിയത്. 25 പേര്‍ നിരീക്ഷണത്തിലാണ്. കപ്പിള്‍ മീറ്റ് കേരള എന്ന പേരില്‍ സൃഷ്ടിച്ച ഗ്രൂപ്പാണ് ഇവര്‍ വഴിവിട്ട കാര്യങ്ങള്‍ക്കായി ഉപയോഗിച്ചത്.
ആയിരക്കണക്കിന് ദമ്പതികള്‍ ഈ ഗ്രൂപ്പുകളില്‍ അംഗങ്ങളാണ്. രണ്ട് ദമ്പതികള്‍ പരസ്പരം ആദ്യം കണ്ട് പരിചയത്തിലാവുന്നു. അതിനു ശേഷം ഗ്രൂപ്പ് വഴി കിട്ടുന്ന കൂടുതല്‍ പേരുമായി ഇവര്‍ പങ്കാളികളെ പരസ്പരം കൈമാറുന്നു.
ഒരേസമയം നാലു പേരുമായി ബന്ധപ്പെടാന്‍ സ്ത്രീകളോട് ആവശ്യപ്പെട്ടിരുന്നതായി വരെ കണ്ടെത്തിയിട്ടുണ്ട്. വിവാഹം കഴിക്കാത്തവരും ഗ്രൂപ്പിലുണ്ട്. ഇവരില്‍ നിന്ന് പണം ഈടാക്കി ഭാര്യമാരെ ചിലര്‍ കാഴ്ചവച്ചിരുന്നു.
ഡോക്ടര്‍മാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരൊക്കെ ഗ്രൂപ്പിലുണ്ട്.
2019ല്‍ കായംകുളത്തും ഇതുപോലൊരു ഗ്രൂപ്പ് പിടിയിലായിരുന്നു. അന്നും പ്രതികളിലൊരാളുടെ ഭാര്യ നല്‍കിയ പരാതിയിലാണ് നടപടിയുണ്ടായത്.
Summary: Police believe several high-ranking officials were involved in the group, which exchanged partners with each other through social media groups.
COMMENTS