WHO about Omicron
ജനീവ: കോവിഡ് 19 വകഭേദം ഒമിക്രോണ്‍ അപകടകാരിയാണെന്ന് വ്യക്തമാക്കി ലോകാരോഗ്യസംഘടന. വാര്‍ത്താസമ്മേളനത്തിലാണ് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥാനോം മുന്നറിയിപ്പ് നടത്തിയത്.
ഡെല്‍റ്റാ വകഭേദത്തെക്കാള്‍ കുറച്ച് ആരോഗ്യപ്രശ്നങ്ങള്‍ മാത്രമേ ഒമിക്രോണ്‍ കാരണം ഉണ്ടാകുന്നുള്ളൂവെങ്കിലും അതിനെ നിസാരമായി കാണാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഒമിക്രോണ്‍ കാരണം കൂടുതല്‍ ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടതായി വരുമെന്നും മരണസംഖ്യ കൂടുമെന്നും അദ്ദേഹം പറഞ്ഞു.
വാക്സിനുകള്‍ എല്ലായിടത്തും എത്താത്തത് കോവിഡിന്റെ പുതിയ വകഭേദങ്ങളുണ്ടാകാന്‍ കാരണമാകുന്നുണ്ടെന്നും അതിനാല്‍ സമ്പന്നരാജ്യങ്ങള്‍ മറ്റു രാജ്യങ്ങള്‍ക്ക് വാക്സിനുകള്‍ നല്കാന് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Keywords: Janeva, WHO, Omicron, Vaccine
COMMENTS