വിദേശിയുടെ മദ്യം ഒഴുക്കി കളഞ്ഞ സംഭവം, എസ് ഐക്കു സസ്‌പെന്‍ഷന്‍, പ്രതിഷേധവുമായി പൊലീസ് അസോസിയേഷന്‍, വിദേശിയെ ക്ഷണിച്ചുവരുത്തി മന്ത്രി ശിവന്‍ കുട്ടി

The controversy has escalated after the suspension of Grade SI Shaji of Kovalam police station in connection with the spilling of liquor


സ്വന്തം ലേഖകന്‍

തിരുവനന്തപുരം: ബിവറേജസ് ഔട്ട് ലെറ്റില്‍ നിന്നു വാങ്ങിക്കൊണ്ടു പോയ മദ്യം ഒഴുക്കിക്കളയിച്ച സംഭവത്തില്‍ കോവളം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ഷാജിയെ സസ്‌പെന്‍ഡ് ചെയ്തതിനു പിന്നാലെ വിവാദം കൊഴുക്കുന്നു. 

ഷാജിയെ സസ്‌പെന്‍ഡ് ചെയ്യേണ്ടതു തന്നെയാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ പൊതു അഭിപ്രായം. എന്നാല്‍, പൊലീസ് അസോസിയേഷന്‍ പ്രതിഷേധവുമായി രംഗത്തെത്തി. സംഭവത്തിന്റെ നിജസ്ഥിതി അറിയാതെ തിടുക്കപ്പെട്ട് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് അസോസിയേഷന്റെ പരാതി.

ഇതിനിടെ, പൊലീസിന്റെ നടപടിയില്‍ അവമാനിതനായ ഡച്ച് പൗരന്‍ സ്റ്റീവന്‍ ഓക്‌സര്‍ബര്‍ഗിനെ മന്ത്രി വി ശിവന്‍ കുട്ടി ക്ഷണിച്ചുവരുത്തി കണ്ടു. 

മദ്യം ഒഴുക്കി കളയിച്ച സംഭവത്തില്‍ സര്‍ക്കാര്‍ നടപടികള്‍ സ്റ്റീവന്‍ ഓക്‌സര്‍ബര്‍ഗിനെ മന്ത്രി അറിയിച്ചു. രാവിലെ മന്ത്രി സ്റ്റീവിനോട് ഫോണില്‍ സംസാരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ക്ഷണിച്ചു വരുത്തിയത്.

സംഭവം പരിശോധിച്ച് നടപടിയെടുക്കുമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറും അറിയിച്ചിരുന്നു.

ടൂറിസ്റ്റ് അനുകൂല സംസ്ഥാനമെന്ന കേരളത്തിന്റെ ഖ്യാതിക്കു കോട്ടം തട്ടുന്നതാണ് പൊലീസ് നടപടിയെന്നു വിനോദസഞ്ചാര വകുപ്പു മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞിരുന്നു. പൊലീസുകാര്‍ക്കെതിരേ നടപടി വേണമെന്നും റിയാസ് ആവശ്യപ്പെട്ടിരുന്നു.

എന്തൊരു ശുഷ്‌കാന്തി, കോവളത്ത് വിദേശി ബെവ്‌കോയില്‍ നിന്നു വാങ്ങിപ്പോയ മദ്യം റോഡില്‍ ഒഴിച്ചു കളയിച്ചു പൊലീസ്, കാരണം ബില്‍ കൈവശമില്ലാത്തത്
HomeKerala

എന്തൊരു ശുഷ്‌കാന്തി, കോവളത്ത് വിദേശി ബെവ്‌കോയില്‍ നിന്നു വാങ്ങിപ്പോയ മദ്യം റോഡില്‍ ഒഴിച്ചു കളയിച്ചു പൊലീസ്, കാരണം ബില്‍ കൈവശമില്ലാത്തത്

വിനോദ സഞ്ചാര മേഖലയെ തകര്‍ക്കുന്ന നടപടികള്‍ അഗീകരിക്കില്ലെന്നും പൊലീസ് നടപടി സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമാണോ എന്നു പരിശോധിച്ച് വേണ്ട നടപടി സ്വീകരിക്കുമെന്നും റിയാസ് വ്യക്തമാക്കി.

വെള്ളാറിലെ ബിവറേജ് ഔട്ട്ലെറ്റില്‍നിന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നു കുപ്പി വിദേശമദ്യമാണ് സ്റ്റീവ് വാങ്ങിയത്. ഇത് അനുവദനീയമായ അളവായിരുന്നു.

മദ്യവുമായി ഹോട്ടലിലേക്കു പോകുന്ന വഴിയാണ് ഗ്രേഡ് എസ് ഐ ഷാജിയും കൂട്ടരും തടഞ്ഞുനിറുത്തി ബില്‍ ചോദിച്ചത്. ബില്‍ ഇല്ലാത്തതിനാല്‍ മദ്യം കൊണ്ടുപോകാനാവില്ലെന്നു പൊലീസ് ശഠിച്ചു. ഇതോടെയാണ് ഗത്യന്തരമില്ലാതെ രണ്ടു കുപ്പി മദ്യം സ്റ്റീവ് ഒഴിച്ചുകളഞ്ഞത്. ഇതു നാട്ടുകാര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. ഇതുകണ്ട പൊലീസുകാര്‍ ബില്‍ വാങ്ങിവരാന്‍ ആവശ്യപ്പെട്ടു. ബീല്‍ കൊണ്ടുവന്നപ്പോള്‍ മൂന്നാമത്തെ കുപ്പി കൊണ്ടുപോകാന്‍ അനുവദിക്കുകയായിരുന്നു.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും വന്‍ വാര്‍ത്തയാവുകയും ചെയ്തതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ പൊലീസിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു. ഇതിനു പിന്നാലെയാണ് ഡിജിപി അനില്‍കാന്തിന്റെ നിര്‍ദേശ പ്രകാരം എസ്‌ഐയെ സസ്പെന്‍ഡ് ചെയ്തത്. 

ഷാജിക്കു പുറമേ സംഘത്തിലെ മറ്റു പൊലീസുകാരുടെ ഇടപെടലും അന്വേഷിക്കുന്നുണ്ട്. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് സംഭഴത്തില്‍ വീഴ്ച പറ്റിയിട്ടുണ്ടോ എന്നും പരിശോധിക്കുകയാണ്. 

സ്റ്റീവിനെ ഔദ്യോഗിക വസതിയില്‍ കണ്ടതിനു ശേഷം മന്ത്രി ശിവന്‍കുട്ടി പക്ഷേ, പൊലീസിനെയും ന്യായീകരിക്കുകയായിരുന്നു. ഒറ്റപ്പെട്ട സംഭവമാണ് നടന്നതെന്നും പൊലീസ് എല്ലാ സംഭവങ്ങളിലും കുറ്റക്കാരല്ലെന്നും പരക്കെ ആക്ഷേപം പറയാനാകില്ലെന്നും മന്ത്രി പ്രതികരിച്ചു. പൊലീസ് ഇടപെടല്‍ നിമിത്തം ഇക്കുറി പുതുവത്സരം ശാന്തമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇതിനിടെ, സ്റ്റീവന്‍ ഓക്‌സര്‍ബര്‍ഗിനെ നേരില്‍ കാണാന്‍ ടൂറിസം മന്ത്രി താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

സര്‍ക്കാര്‍ നടപടി സ്വാഗതാര്‍ഹമെന്നും പൊലീസില്‍ നിന്നു നേരത്തേയും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും സ്റ്റീവന്‍ ഓക്‌സര്‍ബര്‍ഗ് പ്രതികരിച്ചു.

Summary: The controversy has escalated after the suspension of Grade SI Shaji of Kovalam police station in connection with the spilling of liquor bought from a beverage outlet.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5015,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10947,Kochi.,2,Latest News,3,lifestyle,215,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1450,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,369,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,872,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1099,
ltr
item
www.vyganews.com: വിദേശിയുടെ മദ്യം ഒഴുക്കി കളഞ്ഞ സംഭവം, എസ് ഐക്കു സസ്‌പെന്‍ഷന്‍, പ്രതിഷേധവുമായി പൊലീസ് അസോസിയേഷന്‍, വിദേശിയെ ക്ഷണിച്ചുവരുത്തി മന്ത്രി ശിവന്‍ കുട്ടി
വിദേശിയുടെ മദ്യം ഒഴുക്കി കളഞ്ഞ സംഭവം, എസ് ഐക്കു സസ്‌പെന്‍ഷന്‍, പ്രതിഷേധവുമായി പൊലീസ് അസോസിയേഷന്‍, വിദേശിയെ ക്ഷണിച്ചുവരുത്തി മന്ത്രി ശിവന്‍ കുട്ടി
The controversy has escalated after the suspension of Grade SI Shaji of Kovalam police station in connection with the spilling of liquor
https://blogger.googleusercontent.com/img/a/AVvXsEg4_vMzRceM6TXip7kzZSNUr7dpktvtORDvrgyJvHGp0pDOiXJcIrJqN_n9ZO9MCTfDUth6bfGHnOv3QUvLAG38OYyzIFCVseqpxSjLwbpjgLk7fm0i5pzpe69_1rrDJljP-6UID4iXgvCPbC0XVCZLZlqt9OlUI_rQPVTffB0oqHmRb-cO1wthNZFWAA=s320
https://blogger.googleusercontent.com/img/a/AVvXsEg4_vMzRceM6TXip7kzZSNUr7dpktvtORDvrgyJvHGp0pDOiXJcIrJqN_n9ZO9MCTfDUth6bfGHnOv3QUvLAG38OYyzIFCVseqpxSjLwbpjgLk7fm0i5pzpe69_1rrDJljP-6UID4iXgvCPbC0XVCZLZlqt9OlUI_rQPVTffB0oqHmRb-cO1wthNZFWAA=s72-c
www.vyganews.com
https://www.vyganews.com/2022/01/the-controversy-has-escalated-after.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2022/01/the-controversy-has-escalated-after.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy