തിരുവനന്തപുരം: കോവളത്ത് ഡച്ച് പൗരന്‍ ബെവ്കോയില്‍ നിന്ന് വാങ്ങിയ മദ്യം ബില്‍ ഇല്ലെന്ന കാരണത്താല്‍ പൊലീസിന്റെ നിര്‍ബന്ധത്തെ തുടര്‍ന്ന് റോഡില്‍...
തിരുവനന്തപുരം: കോവളത്ത് ഡച്ച് പൗരന്‍ ബെവ്കോയില്‍ നിന്ന് വാങ്ങിയ മദ്യം ബില്‍ ഇല്ലെന്ന കാരണത്താല്‍ പൊലീസിന്റെ നിര്‍ബന്ധത്തെ തുടര്‍ന്ന് റോഡില്‍ ഒഴിച്ചുകളഞ്ഞു.
കോവളത്തെ ബെവ് കോ ഔട്ട് ലെറ്റില്‍ നിന്നു മദ്യവും വാങ്ങി പോവുകയായിരുന്ന സ്റ്റീവ് എന്ന വിദേശിയെ വൈകിട്ടു മുന്നൂ മണിയോടെയാണ് പൊലീസ് പിടികൂടിയത്. ബാഗ് പരിശോധിച്ച പൊലീസ് മദ്യത്തിന്റെ ബില്‍ ചോദിച്ചു. ബില്‍ കൈവശമില്ലെന്നു പറഞ്ഞതോടെ മദ്യം കൊണ്ടുപോകാന്‍ കഴിയില്ലെന്നായി പൊലീസുകാര്‍. രണ്ടു കുപ്പി മദ്യം സ്റ്റീവ് റോഡില്‍ ഒഴുക്കിക്കളഞ്ഞു.
വിദേശി തര്‍ക്കത്തിനു നില്‍ക്കാതെ മദ്യം ഒഴിച്ചു കളഞ്ഞ ശേഷം പ്‌ളാസ്റ്റിക് കുപ്പി നിരത്തില്‍ കളയാതെ മാന്യമായി ബാഗില്‍ സൂക്ഷിച്ചു. പ്രകൃതിക്കു ദോഷം വരുന്ന ഒന്നും ചെയ്യില്ലെന്നു പറഞ്ഞാണ് ഒഴിഞ്ഞ മദ്യക്കുപ്പി ബാഗില്‍ സൂക്ഷിച്ചത്.
ഈ ദൃശ്യങ്ങള്‍ നാട്ടുകാര്‍ പകര്‍ത്തുന്നതു കണ്ടതോടെ ബില്‍ കൊണ്ടുവരാന്‍ പൊലീസുകാര്‍ പറഞ്ഞു. കേരള പൊലീസിന്റെ വേലകളൊന്നുമറിയാത്ത സ്റ്റീവ് വീണ്ടും ബെവ് കോയില്‍ പോയി ബില്‍ ചോദിച്ചുവാങ്ങിവന്ന് ശേഷിച്ച ഒരു കുപ്പി മദ്യവുമായി പോവുകയായിരുന്നു.
ബില്‍ ഇല്ലാത്തതിനാലാണ് മദ്യം ഒഴിച്ചു കളയാന്‍ പറഞ്ഞതെന്നായിരുന്നു പൊലീസ് ഭാഷ്യം. എന്നാല്‍, സര്‍ക്കാര്‍ സ്ഥാപനത്തിന്റെ ലേബല്‍ പതിച്ച മദ്യം കളയാന്‍ നിര്‍ബന്ധിച്ച ധാര്‍ഷ്ട്യത്തിനെതിരേ പരക്കെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
Summary: The liquor bought from Bevco by a Dutch citizen in Kovalam, was dumped on the road at the insistence of the police due to lack of bill.
COMMENTS