Procecution in highcourt about Dileep issue
കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ പ്രതികളുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍.
ഇന്നു രാവിലെ പ്രോസിക്യൂഷന്‍ പ്രത്യേക യോഗം ചേര്‍ന്ന ശേഷം പെട്ടെന്നാണ് ഉപഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി 1.45 ഓടെ പരിഗണിക്കുമെന്നാണ് സൂചന.
കഴിഞ്ഞ ദിവസം പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് ഹൈക്കോടതി ഹര്‍ജി പരിഗണിക്കുന്നത് അടുത്ത ബുധനാഴ്ചത്തേക്ക് മാറ്റിയത്. അതുവരെ നടന്‍ ദിലീപ് അടക്കമുള്ള പ്രതികളെ അറസ്റ്റ് ചെയ്യരുതെന്നും ഹൈക്കോടതി വിലക്കിയിരുന്നു.
Keywords: High court, Procecution, Bail, Today
COMMENTS