Draw with Goa, Kerala Blasters third in ISL
വാസ്‌കോ: എഫ് സി ഗോവയ്ക്കെതിരെ ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് സമനില നേടി. രണ്ട് ഗോളുകള്‍ വീതം നേടിയാണ് ഇരു ടീമുകളും സമനില നേടിയത്.
രണ്ടു ഗോളിന് മുന്നിട്ടു നിന്ന ശേഷമാണ് കേരളം സമനിലയിലേക്കു വഴുതിപ്പോയത്.
നാല് ഗോളുകളും ആദ്യ പകുതിയിലാണ് പിറന്നത്. ബ്ലാസ്റ്റേഴ്സ് പത്താം മിനിറ്റില്‍ ആദ്യ ഗോള്‍ നേടി. ജീക്സണ്‍ സിംഗിന്റെ കോര്‍ണര്‍ കിക്കില്‍ നിന്നാണ് ഗോള്‍ പിറന്നത്.
ഇരുപതാം മിനിറ്റില്‍ അഡ്രിയാന്‍ ലൂണയിലൂടെ ബാസ്റ്റേഴ്സ് ലീഡ് ഉയര്‍ത്തി കളി വരുതിയിലാക്കിയെന്നു തോന്നിപ്പിച്ചു. ലൂണ ബോക്സിന് അകലെ നിന്ന് തൊടുത്തുവിട്ട ഷോട്ട് ഗോവന്‍ പോസ്റ്റിലിടിച്ച് വലയിലേക്കു പതിക്കുകയായിരുന്നു.
സ്വന്തം നാട്ടില്‍ തളരാതെ പൊരുതിയ ഗോവ ഹാഫ് ടൈമിന് മുമ്പു തന്നെ സമനില പിടിച്ചു. ഓര്‍ഗെ ഓര്‍ട്ടിസ് ഇരുപത്തിനാലാം മിനിറ്റില്‍ ഗോവയ്ക്കു വേണ്ടി ആദ്യ ഗോള്‍ നേടി. മുപ്പത്തെട്ടാം മിനിറ്റില്‍ ഗോവ അടുത്ത ഗോളും നേടി സമ്മര്‍ദ്ദം ഒഴിവാക്കി. പിന്നീടങ്ങോട്ട് കളിയില്‍ ഗോവയുടെ ആധിപത്യമായിരുന്നു.
ഈ സമനലയോടെ ടൂര്‍ണമെന്റില്‍ ബ്‌ളാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്തെത്തി.
പോയിന്റു നില
Summary: Draw with Goa, Kerala Blasters third in ISL
COMMENTS