ദിലീപിന്റെ പക്കല്‍ കൂടുതല്‍ ഫോണുകളുണ്ടെന്നും അവയെല്ലാം പരിശോധിക്കണമെന്നും അന്വേഷക സംഘം, തിങ്കള്‍ നടനു നിര്‍ണായകം

According to actor Dileep, two of the phones sent to Mumbai for testing will be delivered to Kochi tonight


സ്വന്തം ലേഖകന്‍

കൊച്ചി : മുംബയില്‍ പരിശോധനയ്ക്ക് അയച്ചുവെന്നു നടന്‍ ദിലീപ് പറയുന്നവയില്‍ രണ്ട് ഫോണുകള്‍ ഇന്നു രാത്രിയില്‍ കൊച്ചിയില്‍ എത്തിക്കും. 

ദിലീപിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നാളെ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് ഫോണ്‍ എത്തിക്കുന്നത്. ഏഴില്‍ കൂടുതല്‍  ഫോണുകള്‍ കണ്ടെടുക്കാനുണ്ടെന്ന് പ്രോസിക്യൂഷന്‍ പറയുന്നു. ഫോണുകള്‍ ഏതൊക്കെയെന്ന വിവരം നാളെ പ്രോസിക്യൂഷന്‍ കോടതിയെ അറിയിക്കുമെന്നാണ് കരുതുന്നത്.

ഫോണ്‍ എത്രയും പെട്ടെന്ന് ഹൈക്കോടതി രജിസ്ട്രി വാങ്ങിവയ്ക്കണമെന്നാണ് അന്വേഷക സംഘം ആവശ്യപ്പെടുന്നത്. വൈകും തോറും ദിലീപ് ഇവയില്‍ കൃത്രിമം കാട്ടാന്‍ ഇടയുണ്ടെന്ന് അന്വേഷക സംഘം കരുതുന്നു. ഇത്തരത്തില്‍ കൃത്രിമത്തിനാണോ മുംബയിലേക്ക് അയച്ചതെന്നും അന്വേഷക സംഘം ഭയക്കുന്നു.

ദിലീപിനോട് ഹാജരാക്കാന്‍ ആവശ്യപ്പെട്ട നാലു ഫോണുകളില്‍ മൂന്നെണ്ണം ആപ്പിള്‍ ഐഫോണും ഒന്ന് വിവോ ഫോണുമാണ്. 

പലതവണ ഫോണില്‍ കൃത്രിമം കാണിച്ചാല്‍ തെളിവുകളുടെ സുതാര്യത നഷ്ടപ്പെടുമെന്ന് അന്വേഷകസംഘം ഭയക്കുന്നു.  ഫോണിലെ ഡാറ്റയ്ക്ക് മുകളില്‍ മറ്റൊരു ഡാറ്റ റീ റൈറ്റ് ചെയ്ത് തെളിവു നശിപ്പിക്കാം. ഇങ്ങനെ പലവട്ടം റീ റൈറ്റ് ചെയ്യുന്നതോടെ വീണ്ടെടുക്കേണ്ട ഡാറ്റ നശിപ്പിക്കാം. 

പ്രതികള്‍ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നു പറയുന്ന കാലത്തെ രേഖകളാണ് പ്രധാനമായും അന്വേഷക സംഘത്തിനു വേണ്ടത്. 

ഫോണുകള്‍ കോടതിയില്‍ ഹാജരാക്കിയാല്‍ അവ ഉടന്‍  ഫോറന്‍സിക് പരിശോധനയ്ക്ക് നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടും. കേന്ദ്ര സര്‍ക്കാര്‍ ഐടി നിയമപ്രകാരം വിജ്ഞാപനം ചെയ്തിട്ടുള്ള, തിരുവനന്തപുരത്തേത് ഉള്‍പ്പെടെ രാജ്യത്തെ ഏഴ് അംഗീകൃത ഫോറന്‍സിക് ലാബുകളിലൊന്നില്‍ ഫോണുകള്‍ പരിശോധിക്കാം. 

പക്ഷേ, കേരളത്തിലെ പരിശോധനാ കേന്ദ്രം ക്രൈം ബ്രാഞ്ചിനുകീഴിലാണെന്നും ഇവിടെ പരിശോധനയ്ക്ക് നല്‍കിയാല്‍ ഫോണുകളില്‍ കൃത്രിമം നടത്തുമെന്നും ദിലീപ് കോടതിയില്‍ ആരോപിച്ചിട്ടുണ്ട്. അതുകൊണ്ട് കേരളത്തിന് പുറത്തുള്ള ലാബില്‍ പരിശോധനയ്ക്ക് നല്‍കാന്‍ കോടതി പറഞ്ഞേക്കാം.

ഇതേസമയം, അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താനുള്ള ഗൂഢാലോചനയുടെ ഭാഗമായി പ്രതികള്‍ എംജി റോഡിലെ മേത്തര്‍ ഹോം ഫ് ളാറ്റില്‍ ഒത്തുചേര്‍ന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യും.

ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരീഭര്‍ത്താവ് സുരാജ് എന്നിവര്‍ ഗൂഢാലോചനയില്‍ പങ്കെടുത്തുവെന്നാണ് കണ്ടെത്തല്‍. 2017 ഡിസംബറിലാണ് ഈ ഒത്തുചേരല്‍ നടന്നതായി പറയുന്നത്. അതിനാല്‍ തന്നെ സിസി ടിവി ദൃശ്യങ്ങള്‍ വീണ്ടെടുക്കു സാദ്ധ്യമല്ല. അതിനാല്‍, കൂടുതല്‍ പേരെ ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്താനാണ് അന്വേഷക സംഘം ശ്രമിക്കുന്നത്.

ദിലീപിന് അറസ്റ്റില്‍ നിന്നുള്ള സംരക്ഷണം ഒരു നിമിഷം പോലും തുടരാനാവില്ലെന്ന് പ്രോസിക്യൂഷന്‍ നാളെ കോടതിയെ ധരിപ്പിക്കും.

Summary: According to actor Dileep, two of the phones sent to Mumbai for testing will be delivered to Kochi tonight. Dileep's anticipatory bail plea will be heard by the high court tomorrow. Prosecution says more than seven phones are yet to be found.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5024,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10959,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1450,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,369,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,872,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1100,
ltr
item
www.vyganews.com: ദിലീപിന്റെ പക്കല്‍ കൂടുതല്‍ ഫോണുകളുണ്ടെന്നും അവയെല്ലാം പരിശോധിക്കണമെന്നും അന്വേഷക സംഘം, തിങ്കള്‍ നടനു നിര്‍ണായകം
ദിലീപിന്റെ പക്കല്‍ കൂടുതല്‍ ഫോണുകളുണ്ടെന്നും അവയെല്ലാം പരിശോധിക്കണമെന്നും അന്വേഷക സംഘം, തിങ്കള്‍ നടനു നിര്‍ണായകം
According to actor Dileep, two of the phones sent to Mumbai for testing will be delivered to Kochi tonight
https://blogger.googleusercontent.com/img/a/AVvXsEhHYNljS7VeKyVD8YB4Usg5hH8sz559DLmCbZcFsl9lKdaxZ6v9R_Nfj2TdvB0Ujkr2HF5ovqBblxsqCv7qY7BSDvtvenSLISYAKTwMxt3kHb4wRTfeDPMdv20bw_1qFubohX7J137yFN2vgBplsXG8y92sjsDViYrxJ0e5B2jYBgxCGV18OT0ILIfpNA=s320
https://blogger.googleusercontent.com/img/a/AVvXsEhHYNljS7VeKyVD8YB4Usg5hH8sz559DLmCbZcFsl9lKdaxZ6v9R_Nfj2TdvB0Ujkr2HF5ovqBblxsqCv7qY7BSDvtvenSLISYAKTwMxt3kHb4wRTfeDPMdv20bw_1qFubohX7J137yFN2vgBplsXG8y92sjsDViYrxJ0e5B2jYBgxCGV18OT0ILIfpNA=s72-c
www.vyganews.com
https://www.vyganews.com/2022/01/dileeps-anticipatory-bail-plea-heard.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2022/01/dileeps-anticipatory-bail-plea-heard.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy