Playwright, lyricist and music director Alleppey Ranganath has passed away following Covid infection. He was 73 years old
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
ആലപ്പുഴ മുല്ലയ്ക്കല്‍ സംഗീതജ്ഞനായ വേഴപ്ര കുഞ്ഞുകുഞ്ഞ് ഭാഗവതരുടെയും ഗാനഭൂഷണം എം ജി ദേവമ്മയുടെയും മകനായി 1949 മാര്‍ച്ച് ഒമ്പതിന് ജനിച്ചു.
42 നാടകങ്ങള്‍ എഴുതി സംവിധാനം ചെയ്തു. പി എ തോമസ് സംവിധാനം ചെയ്ത് 1973ല്‍ പുറത്തിറങ്ങിയ ജീസസ് എന്ന സിനിമയിലെ 'ഓശാന' എന്ന ഗാനവുമായാണ് സിനിമാ ലോകത്ത് എത്തിയത്.
പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍, ആരാന്റെ മുല്ല കൊച്ചുമുല്ല തുടങ്ങി ആറു സിനിമകള്‍ക്ക് സംഗീതം നല്‍കി. ഇതിനു പുറമേ അമ്പാടി തന്നിലൊരുണ്ണി എന്ന സിനിമ സംവിധാനം ചെയ്തു.
നൂറിലേറെ അയ്യപ്പ ഭക്തിഗാനങ്ങള്‍ രചിക്കുകയും ഈണമിടുകയും ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ ഹരിവരാസനം പുരസ്‌ക്കാരം ഇക്കഴിഞ്ഞ ദിവസമാണ് അദ്ദേഹം ഏറ്റുവാങ്ങിയത്.
രംഗനാഥ് സിനിമ, നാടകം, ലളിതഗാന ശാഖകളിലായി രണ്ടായിരത്തിലേറെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തി. ഇതില്‍ മുന്നൂറില്‍ പരം ഗാനങ്ങള്‍ ആലപിച്ചത് യേശുദാസാണ്.
നീണ്ടൂര്‍ കൈപ്പുഴയിലായിരുന്നു താമസം. ജനിച്ചത് സംഗീതകുടുംബത്തില്‍ലായതിനാല്‍ കുട്ടിക്കാലം മുതല്‍ സംഗീതം, നൃത്തം മൃദംഗം എന്നിവയില്‍ പ്രാഗത്ഭ്യം നേടി.
Summary: Playwright, lyricist and music director Alleppey Ranganath has passed away following Covid infection. He was 73 years old.
COMMENTS