V.D Satheesan about Mullaperiyar issue
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷനേതാവ് വി.ഡി സതീശന്. മുല്ലപ്പെരിയാര്‍ വിഷയം അപകടകരമായ രീതിയിലേക്കാണ് പോകുന്നതെന്നും വിഷയത്തില്‍ സര്‍ക്കാര്‍ സമീപനം ദുരൂഹമാണെന്നും അദ്ദേഹം വ്യക്തമാക്കി.
തമിഴ്നാട് സര്‍ക്കാര്‍ എല്ലാ ധാരണകളും ലംഘിക്കുകയാണെന്നും വിഷയത്തില്‍ മുഖ്യമന്ത്രി മൗനം പാലിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ആരോഗ്യവകുപ്പില്‍ നിയമവിരുദ്ധമായ കാര്യങ്ങളാണ് നടക്കുന്നതെന്നും അത് പുറത്തുവരാതിരിക്കാനാണ് ആരോഗ്യവകുപ്പില്‍ മാധ്യമവിലക്ക് കൊണ്ടുവന്നിരിക്കുന്നതെന്നും അദ്ദേഹം സര്‍ക്കാരിനെതിരെ ആരോപണം ഉന്നയിച്ചു.
Keywords: V.D Satheesan, Mullaperiyar issue, Chief minister
COMMENTS