Third Omicron case in India
ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും കോവിഡ് വകഭേദം ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിലെ ഒമിക്രോണ്‍ ബാധിച്ചവരുടെ എണ്ണം മൂന്നായി.
സിംബാബ്‌വേയില്‍ നിന്ന് ഗുജറാത്തിലെ ജാംനഗറിലെത്തിയ എഴുപത്തിരണ്ടുകാരനാണ് ഇപ്പോള്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ഇയാള്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണ്.
വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ ഇയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് പൂനെയിലെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
നേരത്തെ ഇന്ത്യയയില്‍ രണ്ടുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. കര്‍ണ്ണാടകയില്‍ നിന്നുള്ള 66 ഉം 46 ഉം വയസുള്ള രണ്ടുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നത്. ഇവരും നിരീക്ഷണത്തിലാണ്.
Keywords: Omicron, Gujarat, Third case

COMMENTS