Featured post

ലോകം യുദ്ധ ഭീതിയിൽ : ഇറാന്റെ ആണവകേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്ന ഇസ്ഫഹാനിൽ വ്യോമതാവളം ഇസ്രയേൽ ആക്രമിച്ചു

ടെഹ്‌റാന്‍: ഇറാനില്‍ കനത്ത വ്യോമാക്രമണം നടത്തി ഇസ്രയേല്‍. ഈ മാസം 13 ന് ഇറാന്‍ നടത്തിയ വ്യോമാക്രമണത്തിന് കനത്ത തിരിച്ചടിയാണ് ഇസ്രയേല്‍ നല്‍...

മൂന്നു കുട്ടികളുണ്ട്, കരുണകാട്ടണം... തെരുവില്‍ പിഞ്ചു കുഞ്ഞിനെ പരസ്യവിചാരണ ചെയ്ത പൊലീസുകാരി സത്യവാങ്മൂലവുമായി കോടതിയില്‍

Pink police officer Rajitha's affidavit apologizing for publicly insulting an eight-year-old girl and her father in Attingal for allegedly stealing a


സ്വന്തം ലേഖകന്‍

തിരുവനന്തപുരം: മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്ന് വെറുതേ ആരോപിച്ചുകൊണ്ട് ആറ്റിങ്ങലില്‍ എട്ടു വയസ്സുകാരിയെയും അച്ഛനെയും പരസ്യമായി അപമാനിച്ച സംഭവത്തില്‍ മാപ്പുപറഞ്ഞ് പിങ്ക് പൊലീസ് ഉദ്യോഗസ്ഥ രജിതയുടെ സത്യവാങ്മൂലം. 

ഉദ്യോഗസ്ഥയും ഡിജിപിക്കും സംസ്ഥാന സര്‍ക്കാരിനുമെതിരേ ഇന്നു ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയതിനു പിന്നാലെയാണ് പിങ്ക് പൊലീസുകാരി ക്ഷമാപണവുമായി രംഗത്തെത്തിയത്. കുട്ടിയോടും കുടുംബത്തോടും ക്ഷമ ചോദിക്കുന്നുവെന്നും അവര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.

തനിക്കു മൂന്നു കുട്ടികളുണ്ടെന്നും കുടുംബത്തിന്റെ സംരക്ഷണ ചുമതല തനിക്കാണെന്നും ബുദ്ധിമുട്ട് നിറഞ്ഞ ചുറ്റുപാടില്‍ നിന്നാണ് വരുന്നതെന്നും പൊലീസുകാരി പറയുന്നു. തന്നെ ആശ്രയിച്ചുകഴിയുന്ന കുടുംബത്തെ കണക്കിലെടുക്കണമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

പൊലീസുകാരി സമര്‍പ്പിച്ച മാപ്പപേക്ഷ കണക്കിലെടുക്കുന്നതായി കോടതി വ്യക്തമാക്കി. എന്നാല്‍, മാപ്പപേക്ഷയില്‍ തൃപ്തരാണോ എന്ന് കുട്ടിയും കുടംുബവും തീരുമാനിക്കട്ടെയെന്നാണ് കോടതി വ്ക്തമാക്കിയത്.

തെരുവില്‍ പരസ്യ വിചാരണയ്ക്കിരയായ പെണ്‍കുട്ടിക്കായി എന്ത് ചെയ്യാനാകുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും കോടതി പറഞ്ഞു. അടുത്ത മാസം 15ന് കേസ് ഹൈക്കോടതി വീണ്ടും പരിഗണിക്കും.

ഈ വിഷയത്തില്‍ സര്‍ക്കാര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് അപൂര്‍ണമെന്ന് കോടതി വിമര്‍ശിച്ചിരുന്നു. പൊലീസുകാരിയുടെ പരസ്യവിചാരണാ ദൃശ്യങ്ങളിലുള്ളതും സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ പറയുന്നതും തമ്മില്‍ പൊരുത്തക്കേടുണ്ട്. ഉദ്യോഗസ്ഥയ്ക്ക് വീഴ്ച പറ്റിയെന്ന് വ്യക്തമായിട്ടും കേസെടുത്തില്ല. ബാലാവകാശ കമ്മിഷനും കേസെടുക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഇതും പൊലീസ് പരിഗണിച്ചില്ല. തെരുവില്‍ വിചാരണ ചെയ്ത കുട്ടിക്ക് എന്ത് നീതിയാണ് നല്‍കാന്‍ ഉദ്ദേശിക്കുന്നതെന്നും കോടതി സര്‍ക്കാരിനോടും ചോദിച്ചു.

കുട്ടിയെ അപമാനിക്കണമെന്ന് പൊലീസ് ഉദ്യോഗസ്ഥയ്ക്ക് ഉദ്ദേശ്യമുണ്ടായിരുന്നില്ലെന്നായിരുന്നു സര്‍ക്കാര്‍ വാദം. ഇതു കോടതി സ്വീകരിച്ചില്ല. 

കുട്ടി പുറഞ്ഞ കാര്യങ്ങള്‍ നുണയല്ലെന്നും ഫോണിന്റെ കാര്യം എന്തിന് കുട്ടിയോട് ചോദിച്ചു എന്നും ഹൈക്കോടതി സര്‍ക്കാരിനോട് ആരാഞ്ഞു. ജുവനൈല്‍ ജസ്റ്റിസ് ആക്ട് കേസില്‍ ബാധകമല്ലെന്ന സര്‍ക്കാര്‍ നിലപാടിനെയും കോടതി രൂക്ഷമായി വിമര്‍ശിച്ചു.

സര്‍ക്കാര്‍ പലതും മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്നു. കുട്ടിക്കുണ്ടായ മാനസിക ബുദ്ധിമുട്ട് സംബന്ധിച്ച് സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ പറയുന്നില്ല.

രജിതക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനുമുന്നിലും പ്രതിഷേധം നടന്നിരുന്നു. എന്നാല്‍ സ്ഥലം മാറ്റി ഇവരെ രക്ഷിക്കാനാണ് പൊലീസ് ശ്രമിച്ചത്. മോഷ്ടിച്ചെന്നാരോപിച്ച മൊബൈല്‍ ഫോണ്‍ രജിതയുടെ ബാഗില്‍ നിന്ന് തന്നെ മറ്റൊരു പൊലീസുകാരി കണ്ടെത്തുകയും ചെയ്തിരുന്നു.

നീതി കിട്ടാതെ വന്നപ്പോഴാണ് കുട്ടിയും കുടുംബവും ഹൈക്കോടതിയെ സമീപിച്ചത്.

Summary: Pink police officer Rajitha filed affidavit apologizing for publicly insulting an eight-year-old girl and her father in Attingal for allegedly stealing a mobile phone.









COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5035,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10970,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1450,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1104,
ltr
item
www.vyganews.com: മൂന്നു കുട്ടികളുണ്ട്, കരുണകാട്ടണം... തെരുവില്‍ പിഞ്ചു കുഞ്ഞിനെ പരസ്യവിചാരണ ചെയ്ത പൊലീസുകാരി സത്യവാങ്മൂലവുമായി കോടതിയില്‍
മൂന്നു കുട്ടികളുണ്ട്, കരുണകാട്ടണം... തെരുവില്‍ പിഞ്ചു കുഞ്ഞിനെ പരസ്യവിചാരണ ചെയ്ത പൊലീസുകാരി സത്യവാങ്മൂലവുമായി കോടതിയില്‍
Pink police officer Rajitha's affidavit apologizing for publicly insulting an eight-year-old girl and her father in Attingal for allegedly stealing a
https://blogger.googleusercontent.com/img/a/AVvXsEjjB7HEvyOfoi6_EXXbZE-6b8RmfQsLe0V82b9E4Aj0wwDWuF5UEtrOfdPByB7zEmVFo8ChtuzvXsJm6sABkVrY2sLEaCrLI7g9r705KBrFWm8tWrjJvkjCETBhJ1eS5ApwLwN-mv9xQhfEV339uRyF8Blcsnq5eHZSodHosU3t3fXoyOIFuMcAWJ5G9g=s320
https://blogger.googleusercontent.com/img/a/AVvXsEjjB7HEvyOfoi6_EXXbZE-6b8RmfQsLe0V82b9E4Aj0wwDWuF5UEtrOfdPByB7zEmVFo8ChtuzvXsJm6sABkVrY2sLEaCrLI7g9r705KBrFWm8tWrjJvkjCETBhJ1eS5ApwLwN-mv9xQhfEV339uRyF8Blcsnq5eHZSodHosU3t3fXoyOIFuMcAWJ5G9g=s72-c
www.vyganews.com
https://www.vyganews.com/2021/12/pink-police-officer-rajithas-affidavit.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2021/12/pink-police-officer-rajithas-affidavit.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy