Periya murder case
കാസര്‍കോട്: പെരിയ ഇരട്ട കൊലപാതകക്കേസില്‍ ഉദുമ മുന്‍ എം.എല്‍.എ കെ.വി കുഞ്ഞിരാമനെ പ്രതിചേര്‍ത്ത് സി.ബി.ഐ. പ്രതികള്‍ക്ക് കുഞ്ഞിരാമന് സഹായം നല്‍കിയിരുന്നതായി സി.ബി.ഐ കണ്ടെത്തിയിരുന്നു.
നിലവില്‍ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ് കുഞ്ഞിരാമന്. കേസില്‍ 21-ാം പ്രതിയാണ് കുഞ്ഞിരാമന്. കേസില്‍ പത്തുപേരെക്കൂടി പ്രതിചേര്‍ത്തെന്നും എന്നാല്‍ അറസ്റ്റ് ഉടനില്ലെന്നും സി.ബി.ഐ വ്യക്തമാക്കി.
അതേസമയം കേസില്‍ അറസ്റ്റിലായ അഞ്ച് സി.പി.എം പ്രവര്‍ത്തകര്‍ ഗൂഢാലോചനയില്‍ നേരിട്ട് ബന്ധമുള്ളവരാണെന്ന് സി.ബി.ഐ വ്യക്തമാക്കിയിരുന്നു.
Keywords: Periya murder case, CBI, CPM, Ex MLA
COMMENTS