India's Kidambi Srikanth loses in the men's singles final of the BWF World Championships. Srikanth lost to Singapore's Loh Keen Yu in straight sets
ഹ്യൂല്‍വ (സ്പെയിന്‍): ബി ബ്ല്യു എഫ് ലോക ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ സിംഗിള്‍സ് ഫൈനലില്‍ ഇന്ത്യയുടെ കിഡംബി ശ്രീകാന്തിനു പരാജയം. സിംഗപ്പൂരിന്റെ ലോഹ് കീന്‍ യൂവിനോട് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ശ്രീകാന്ത് തോറ്റത്. സ്‌കോര്‍ : 15-21, 20-22.
ഫൈനലില്‍ തോറ്റുവെങ്കിലും ടൂര്‍ണമെന്റില്‍ വെള്ളി മെഡല്‍ നേടുന്ന ആദ്യ ഇന്ത്യക്കാരനായി ശ്രീകാന്ത്. ഇതുവരെ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും മികച്ച നേട്ടം വെങ്കല മെഡലായിരുന്നു. പ്രകാശ് പദുക്കോണ്‍ (1983), എച്ച്എസ് പ്രണോയ് (2019), ലക്ഷ്യ സെന്‍ (2021) എന്നിവരാണ് വെള്ളി നേടിയിട്ടുള്ളത്.
ഞായറാഴ്ച നടന്ന ഫൈനലില്‍ ശ്രീകാന്ത് ആദ്യ ഗെയിമില്‍ 9-3ന് ലീഡ് നേടിയെങ്കിലും പിന്നീട് പിന്നാക്കം പോവുകയായിരുന്നു. ലോഹ് തിരിച്ചടിച്ചതോടെ ഗെയിം 21-15ന് ശ്രീകാന്തിനു കൈവിട്ടു.
രണ്ടാം ഗെയിമില്‍ ഇരുവരും തമ്മില്‍ നേര്‍ക്കുനേര്‍ പോരാട്ടം നടന്നുവെങ്കിലും 22-20 എന്ന സ്‌കോറിന്് ലോഹ് വിജയിച്ചതോടെ കിരീടം സിംഗപ്പൂരിനു സ്വന്തമാവുകയായിരുന്നു.
Last rally of 2021. Singapore’s 🇸🇬 Loh Kean Yew is on top of the world 🥇.#BWFWorldChampionships #Huelva2021 pic.twitter.com/xWnQdPV1jS
— BWF (@bwfmedia) December 19, 2021
28-കാരനായ ശ്രീകാന്ത്, ശനിയാഴ്ച നടന്ന സെമി ഫൈനലില്‍ ഇന്ത്യക്കാരനായ ലക്ഷ്യ സെന്നിനെ തോല്‍പ്പിച്ച് ടൂര്‍ണമെന്റിന്റെ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ പുരുഷ ഷട്ടില്‍ താരമെന്ന ബഹുമതി സ്വന്തമാക്കി.
ശനിയാഴ്ച ഒരു മണിക്കൂറും ഒമ്പത് മിനിറ്റും നീണ്ട ആവേശകരമായ മത്സരത്തിലായിരുന്നു ശ്രീകാന്തിന്റെ ജയം.
COMMENTS