India may approve third dose covid vaccine
ന്യൂഡല്‍ഹി: രാജ്യത്ത് മൂന്നാം ഡോസ് വാക്‌സിന്‍ നല്‍കുന്ന കാര്യം പരിഗണനയില്‍. കോവിഡ് വകഭേദം ഒമിക്രോണ്‍ ആശങ്ക പരത്തുന്ന സാഹചര്യത്തിലാണ് നടപടി. പ്രായമായവര്‍ക്കും പ്രതിരോധശേഷി കുറഞ്ഞവര്‍ക്കുമാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുന്ന കാര്യം പരിഗണനയിലുള്ളത്.
രണ്ടു ഡോസ് എടുത്തതിലൂടെ ലഭിച്ച പ്രരോധശേഷി കുറഞ്ഞുവരുമെന്നതും വകഭേദത്തെ പ്രതിരോധിക്കാനും രോഗത്തിന്റെ തീവ്രതയും മരണവും പ്രതിരോധിക്കാനും ബൂസ്റ്റര്‍ ഡോസിന് സാധിക്കുമെന്നതുമാണ് ഇതിനു സാധ്യയേറുന്നത്. ചില രാജ്യങ്ങള്‍ ഇതിനോടകം തന്നെ ബൂസ്റ്റര്‍ ഡോസ് നല്‍കിത്തുടങ്ങിയിട്ടുണ്ട്.
അതേസമയം ഒമിക്രോണിനെ നേരിടാന്‍ മൂന്നാം ഡോസ് നല്‍കുന്ന കാര്യത്തില്‍ ലോകാരോഗ്യസംഘടന തീരുമാനമെടുത്തിട്ടില്ല. ഡിസംബര്‍ ഏഴിലെ ഉപദേശക സമിതി യോഗത്തിനു ശേഷം ഇക്കാര്യത്തില്‍ തീരുമാനമാകുമെന്നാണ് റിപ്പോര്‍ട്ട്.
Keywords: Third dose covid vaccine, WHO, India
COMMENTS