Former Punjab cricketer Harbhajan Singh is expected to join the Congress party ahead of next year's assembly elections in Punjab
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി : പഞ്ചാബില്‍ അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, മുന്‍ ക്രിക്കറ്റ് താരം ഹര്ഭജന് സിങ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ എത്തിയേക്കുമെന്ന് അഭ്യൂഹം.
പഞ്ചാബ് പിസിസി അധ്യക്ഷനും മുന്‍ ക്രിക്കറ്റ് താരവുമായ നവ്ജോത് സിംഗ് സിദ്ദുവാണ് ഈ അഭ്യൂഹത്തിനു തുടക്കമിട്ടിരിക്കുന്നത്. ഭാജിയുമൊത്തുള്ള ചിത്രം സിദ്ദു ട്വിറ്ററില്‍ പങ്കുവച്ചതാണ് ദേശീയ തലത്തില്‍ തന്നെ ഇങ്ങനെയൊരു ചര്‍ച്ചയ്ക്കു കാരണമായിരിക്കുന്നത്.
ചിത്രത്തിനു സിദ്ദു നല്കിയ അടിക്കുറിപ്പും വലിയ ചര്‍ച്ചയ്ക്കു കാരണമായി. 'ഒരുപാട് സാധ്യതകളുടെ ചിത്രം, മിന്നും താരം ഭാജിക്കൊപ്പം' , എന്നാണ് ചിത്രത്തിനു സിദ്ദു നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്.
Picture loaded with possibilities …. With Bhajji the shining star pic.twitter.com/5TWhPzFpNl
— Navjot Singh Sidhu (@sherryontopp) December 15, 2021
ഹര്ഭജന് സിംഗും യുവരാജ് സിംഗും ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് നേരത്തേ കഥ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെ ഈ വാര്‍ത്തകള്‍ ഹര്ഭജന് സിംഗ് നിഷേധിച്ചിരുന്നു. എന്നാല്‍, സിദ്ദുവിന്റെ ചിത്രത്തെക്കുറിച്ച് ഹര്ഭജന് പ്രതികരിച്ചിട്ടുമില്ല.
Summary: Former Punjab cricketer Harbhajan Singh is expected to join the Congress party ahead of next year's assembly elections in Punjab.
COMMENTS