കോംഗോയില്‍ നിന്നു വന്നു ഒമിക്രോണ്‍ സ്ഥിരീകരിച്ച വ്യക്തി മാളിലും ഹോട്ടലുകളിലും കയറിയിറങ്ങി, സമ്പര്‍ക്കപ്പട്ടിക അതിവിപുലം, തിരക്കിട്ട സുരക്ഷാ മുന്നൊരുക്കങ്ങളുമായി സര്‍ക്കാര്‍

The man who had arrived from the Congo and confirmed the late Covid Omikron variant had walked across the city


സ്വന്തം ലേഖകന്‍

കൊച്ചി : കോംഗോയില്‍ നിന്നെത്തി വൈകി കോവിഡ്  ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ച വ്യക്തി നാടുനീളേ നടന്നുവെന്നു വ്യക്തമായതോടെ സര്‍ക്കാര്‍ തിടുക്കപ്പെട്ടു സുരക്ഷാ മുന്നൊരുക്കങ്ങള്‍ തുടങ്ങി.

ഇയാളുടെ സമ്പര്‍ക്കപ്പട്ടി വിപുലമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കൊച്ചിയിലെ ലുലു മാളലും പല ഹോട്ടലുകളിലും ഇയാള്‍ പോയി. 

കോംഗോ ഹൈ റിസ്‌ക് രാജ്യമായി ഇന്ത്യ കരുതാത്തതിനാല്‍ ഇയാളോടു സ്വയം ക്വാറന്റീനില്‍ കഴിയാനാണ് നിര്‍ദ്ദേശിച്ചത്. ഇതു വകവയ്ക്കാതെയാണ് ഇയാള്‍ മാളിലും ഹോട്ടലിലുമെല്ലാം പോയത്. 

ഇതേസമയം, കോംഗോയില്‍ നിന്ന് വന്ന വ്യക്തിയുടെ സഹോദരനും എയര്‍പോര്‍ട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയ ആള്‍ക്കും നെഗറ്റീവ് ആയി. ഇരുവരും ഏഴ് ദിവസം കൂടി കര്‍ശന നിരീക്ഷണത്തില്‍ ആയിരിക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

കോവിഡിന്റെ മറ്റു വകഭേദങ്ങളെക്കാള്‍ ഒമിക്രോണിന് 70 ഇരട്ടി വ്യാപന ശേഷിയുള്ളതിനാല്‍ എല്ലാ ജില്ലകളിലും മുന്നറിയിപ്പു നല്കി. ഇയാളുടെ റൂട്ട് മാപ്പ് തയ്യാറാക്കാന്‍ ആരംഭിച്ചിട്ടുണ്ട്. 

ഇയാളുടെ സമ്പര്‍ക്ക പട്ടികയില്‍ വരുന്നവര്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണമെന്ന് മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗം നിര്‍ദ്ദേശിച്ചു.

* കൂടുതല്‍ സാമ്പിളുകള്‍ ജനിതക പരിശോധനയ്ക്ക് അയക്കും. 

* ക്ലസ്റ്റര്‍ പ്രദേശങ്ങളിലെ പോസിറ്റീവ് സാമ്പിളുകളും ജനിതക പരിശോധന നടത്തും.

* വാക്സിനേഷന്‍ വിപുലമാക്കും.

* വെള്ളി, ശനി ദിവസങ്ങളില്‍ പ്രത്യേക വാക്സിനേഷന്‍ യജ്ഞം സംഘടിപ്പിക്കും. 

* വാക്സിന്‍ എടുക്കാത്തവര്‍ ഉടന്‍ വാക്സിന്‍ എടുക്കണം.

* രണ്ടാം ഡോസ് വേണ്ടവരും വേഗം വാക്സിന്‍ സ്വീകരിക്കണം. 

ഒമിക്രോണിന്റെ പശ്ചാത്തലത്തില്‍ രോഗികള്‍ കൂടുന്ന സാഹചര്യമുണ്ടായാല്‍ നേരിടാന്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ എല്ലാ ജില്ലകളിലും സജ്ജമാക്കി കഴിഞ്ഞുവെന്ന് മന്ത്രി അറിയിച്ചു. വേണമെന്നുള്ളവര്‍ക്കു സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടാം. സീപോര്‍ട്ടിലും എയര്‍പോര്‍ട്ടിലും നിരീക്ഷണം ശക്തമാക്കുകയും ലാബുകള്‍ ഒരുക്കുകയും ചെയ്തു. 

സ്വയം നിരീക്ഷണ വ്യവസ്ഥകള്‍ കൃത്യമായി എല്ലാവരും പാലിക്കണം. സാമൂഹിക ഇടപെടലുകള്‍ കഴിയുന്നത്ര ഒഴിവാക്കണം. തീയറ്ററുകള്‍, മാളുകള്‍,  ആള്‍ക്കൂട്ടങ്ങളുള്ള സ്ഥലങ്ങള്‍ എന്നിവ സന്ദര്‍ശിക്കുന്നത് ഒഴിവാക്കണമെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.


Summary: The government  began security preparations when it became clear that the man who had arrived from the Congo and confirmed the late Covid Omikron variant had walked across the city.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,272,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,4958,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,1,Kerala,10789,Kochi.,2,Latest News,3,lifestyle,213,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1429,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,362,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,871,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1086,
ltr
item
www.vyganews.com: കോംഗോയില്‍ നിന്നു വന്നു ഒമിക്രോണ്‍ സ്ഥിരീകരിച്ച വ്യക്തി മാളിലും ഹോട്ടലുകളിലും കയറിയിറങ്ങി, സമ്പര്‍ക്കപ്പട്ടിക അതിവിപുലം, തിരക്കിട്ട സുരക്ഷാ മുന്നൊരുക്കങ്ങളുമായി സര്‍ക്കാര്‍
കോംഗോയില്‍ നിന്നു വന്നു ഒമിക്രോണ്‍ സ്ഥിരീകരിച്ച വ്യക്തി മാളിലും ഹോട്ടലുകളിലും കയറിയിറങ്ങി, സമ്പര്‍ക്കപ്പട്ടിക അതിവിപുലം, തിരക്കിട്ട സുരക്ഷാ മുന്നൊരുക്കങ്ങളുമായി സര്‍ക്കാര്‍
The man who had arrived from the Congo and confirmed the late Covid Omikron variant had walked across the city
https://blogger.googleusercontent.com/img/a/AVvXsEia22ucWvgkqzi8EkDxU6MpXWjgd_UL0zwcjEiPya0gGQ7gK8rLUtqbvKaaq3FCqF2-3rJtPnA4Btg6rfWJuxJTz90GP2XAVbZMCpMtONKoOI4NlaUKYd8oboCKlP3vCdeFtbOHWVAd_NhglkGqILQC5J334Oppaz-XzF7MrXJO_KcVrIoXiNzJazN9Ag=s320
https://blogger.googleusercontent.com/img/a/AVvXsEia22ucWvgkqzi8EkDxU6MpXWjgd_UL0zwcjEiPya0gGQ7gK8rLUtqbvKaaq3FCqF2-3rJtPnA4Btg6rfWJuxJTz90GP2XAVbZMCpMtONKoOI4NlaUKYd8oboCKlP3vCdeFtbOHWVAd_NhglkGqILQC5J334Oppaz-XzF7MrXJO_KcVrIoXiNzJazN9Ag=s72-c
www.vyganews.com
https://www.vyganews.com/2021/12/covid-omikron-confirmed-man-walked.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2021/12/covid-omikron-confirmed-man-walked.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy