In Kerala, 4656 people have been diagnosed with Covid-19 virus today. 67,437 samples were tested in 24 hours. 5180 people were cured
തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 4656 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 67,437 സാമ്പിളുകളാണ് പരിശോധിച്ചത്. ചികിത്സയിലായിരുന്ന 5180 പേര് രോഗമുക്തി നേടി.
രോഗികള്‍
എറണാകുളം 776, തിരുവനന്തപുരം 705, കോഴിക്കോട് 537, തൃശൂര്‍ 468, കോട്ടയം 375, കൊല്ലം 374, കണ്ണൂര്‍ 308, പത്തനംതിട്ട 227, ഇടുക്കി 172, വയനാട് 168, ആലപ്പുഴ 165, മലപ്പുറം 163, പാലക്കാട് 130, കാസര്‍കോട് 88.
19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 21 വാര്‍ഡുകളില്‍ പ്രതിവാര ഇന്ഫെക്ഷന് പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.
വിവിധ ജില്ലകളിലായി 1,64,650 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,59,936 പേര് വീട് / ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 4714 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 271 പേരെ ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
നിലവില്‍ 40,072 കോവിഡ് കേസുകളില്‍ എട്ടു ശതമാനം വ്യക്തികള്‍ ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ ചികിത്സയിലാണ്.
28 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം അപ്പീല്‍ നല്കിയ 106 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ കേരളത്തില്‍ ആകെ മരണം 41,902 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 16 പേര് സംസ്ഥാനത്തിന് പുറത്തുനിന്നു വന്നവരാണ്. 4382 പേര് സമ്പര്‍ക്ക രോഗികളാണ്. 221 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 37 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്് രോഗം സ്ഥിരീകരിച്ചു. 40,072 പേരാണ് ചികിത്സയിലുള്ളത്. 50,91,224 പേര് ഇതുവരെ രോഗമുക്തി നേടി.
രോഗമുക്തി നേടിയവര്‍-5180
തിരുവനന്തപുരം 805, കൊല്ലം 553, പത്തനംതിട്ട 199, ആലപ്പുഴ 125, കോട്ടയം 564, ഇടുക്കി 175, എറണാകുളം 1029, തൃശൂര്‍ 464, പാലക്കാട് 175, മലപ്പുറം 156, കോഴിക്കോട് 388, വയനാട് 186, കണ്ണൂര്‍ 225, കാസര്‍കോട് 136.
Summary: In Kerala, 4656 people have been diagnosed with Covid-19 virus today. 67,437 samples were tested in 24 hours. 5180 people who were under treatment were cured.
COMMENTS