Swapna Suresh released from jail
തിരുവനന്തപുരം: നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രധാന പ്രതി സ്വപ്‌ന സുരേഷ് ജയില്‍ മോചിതയായി. ഇന്നു രാവിലെ 11.30 യോടെയാണ് തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലില്‍ നിന്നും സ്വപ്‌ന പുറത്തിറങ്ങിയത്. പുറത്തിറങ്ങിയ ശേഷം അവര്‍ പുറത്തു കാത്തുനിന്ന മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കാതെ അമ്മയോടൊപ്പം കാറില്‍ കയറി പോകുകയായിരുന്നു.
നേരത്തെ സ്വപ്‌നയ്‌ക്കെതിരെ ചുമത്തിയിരുന്ന കോഫോപോസെ നിയമം ഹൈക്കോടതി റദ്ദു ചെയ്തിരുന്നു. ഇതാണ് അവര്‍ക്ക് പുറത്തിറങ്ങാന്‍ വഴിയൊരുക്കിയത്. 25 ലക്ഷം രൂപയുടെ ബോണ്ടിലാണ് എന്‍.ഐ.എ കേസില്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്. ജാമ്യ ഉപാധികള്‍ സമര്‍പ്പിക്കാനുള്ള താമസമാണ് സ്വപ്ന പുറത്തിറങ്ങാന്‍ മൂന്നു ദിവസം വൈകിയത്.
COMMENTS