Restrictions in Sabarimala
പത്തനംതിട്ട: ശബരിമലയില്‍ മഴയ്ക്ക് ശമനം വന്നതോടെ ഭക്തര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന താല്‍ക്കാലിക നിയന്ത്രണം പിന്‍വലിച്ചു. കഴിഞ്ഞ ദിവസം കനത്ത മഴ പെയ്തതോടെ പമ്പയില്‍ ജലനിരപ്പ് ഉയരുകയായിരുന്നു. ഇതേതുടര്‍ന്ന് ഇവിടെ റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കുകയും ഇന്ന് ഭക്തര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയുമായിരുന്നു.
ദര്‍ശനത്തിനായി ബുക്ക് ചെയ്ത് യാത്ര തിരിച്ച ഭക്തര്‍ അതത് സ്ഥലത്തുതന്നെ തങ്ങാനും നിര്‍ദ്ദേശമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് ശബരിമലയുടെ പരിസരപ്രദേശങ്ങളില്‍ മഴ പെയ്യാത്തതിനാല്‍ ജലനിരപ്പ് കുറയുകയും ഭക്തര്‍ക്ക് പ്രവേശനം നല്‍കുകയുമായിരുന്നു.
Keywords: Sabarimala, Restrictions, Red alert, Today
COMMENTS