action against Aluva C.I
കൊച്ചി: നിയമ വിദ്യാര്‍ത്ഥിനിയുടെ മോഫിയ പര്‍വീണിന്റെ ആത്മഹത്യയില്‍ ആരോപണവിധേയനായ ആലുവ സി.ഐയ്ക്ക് സസ്പെന്ഷന്. സി.ഐ സി.എല്‍ സുധീറിനെയാണ് സസ്പെന്‍ഡ് ചെയ്തത്. സി.ഐ വീഴ്ച വരുത്തിയതായും മുന്‍പ് പല കേസുകളിലും ഇയാള്‍ വീഴ്ച വരുത്തിയതായും ഡി.ഐ.ജി റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നാണ് നടപടി.
വിഷയത്തില്‍ വകുപ്പുതല അന്വേഷണം നടത്താന്‍ സിറ്റി ട്രാഫിക് എസിയെ ഡി.ജി.പി ചുമതലപ്പെടുത്തി. നിലവില്‍ കേസ് അന്വേഷിക്കുന്നത് എറണാകുളം റൂറല്‍ ക്രൈംബ്രാഞ്ചാണ്. ഇന്നു രാവിലെ മോഫിയ പര്‍വീണിന്റെ പിതാവുമായി മുഖ്യമന്ത്രി ഫോണില്‍ സംസാരിച്ചിരുന്നു.
ഇതിനു പിന്നാലെ വിഷയത്തില്‍ ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി പിതാവ് പറഞ്ഞിരുന്നു. ഈ വിഷയത്തില്‍ ശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസും മോഫിയയുടെ സഹപാഠികളും രംഗത്തെത്തിയിരുന്നു.
Keywords: Mofiya's death, Aluva C.I, Suspension
COMMENTS