KSRTC as essential service
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയെ അവശ്യസര്‍വീസാക്കുന്ന കാര്യം പരിഗണനയിലെന്ന് ഗതാഗത മന്ത്രി ആന്റണിരാജു. ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ പണിമുടക്കുന്നത് ന്യായീകരിക്കാനാവില്ലെന്ന് മന്ത്രി വ്യക്തമാക്കി.
കോവിഡ് കാലത്ത് സര്‍വീസ് നടത്താതിരുന്നപ്പോഴും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കിയ സര്‍ക്കാരിനെതിരെയാണ് സമരമെന്നും മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ ഒന്‍പത് വര്‍ഷമായി കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പള പരിഷ്‌കരണം നടപ്പാക്കിയിട്ടില്ലെന്ന് ആരോപിച്ചാണ് ഇടത് യൂണിയനുകളും കോണ്‍ഗ്രസ് അനുകൂല യൂണിയനുകളും ബി.എം.എസും വെള്ളിയും ശനിയും പണിമുടക്ക് നടത്തുന്നത്.
അതേസമയം സ്വകാര്യ ബസുകളും യാത്രാ നിരക്ക് കൂട്ടണമെന്നാവശ്യപ്പെട്ട് ചൊവ്വാഴ്ച മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുകയാണ്.
Keywords: KSRTC, Essential service, Consider
COMMENTS