Karnataka highcourt about speaker on buses
ബംഗളൂരു: ബസിലെ യാത്രക്കാര്‍ ഫോണില്‍ ഉച്ചത്തില്‍ പാട്ട് വയ്ക്കാനോ വീഡിയോ കാണാനോ പാടില്ലെന്ന കര്‍ശന നിര്‍ദ്ദേശവുമായി കര്‍ണ്ണാടക ഹൈക്കോടതി. ഇത്തരത്തില്‍ ചെയ്യുന്നത് ശബ്ദമലിനീകരണമുണ്ടാക്കുമെന്നും നടപടി സ്വീകരിക്കണമെന്നുമുള്ള ഹര്‍ജി പരിഗണിച്ചാണ് കോടതി നടപടി.
ഇത്തരത്തില്‍ ഫോണുപയോഗിക്കുന്നവരെ ബസിലെ കണ്ടക്ടര്‍മാര്‍ വിലക്കണമെന്നും അനുസരിച്ചില്ലെങ്കില്‍ ബസ് ചാര്‍ജ് തിരികെ നല്‍കാതെ ഇറക്കിവിടാമെന്നും കോടതി ഉത്തരവിട്ടു. ഇതുസംബന്ധിച്ച് കര്‍ശന നിര്‍ദ്ദേശം നല്‍കുമെന്നും ഉത്തരവിറക്കുമെന്നും കര്‍ണാടക ഗതാഗതവകുപ്പും വ്യക്തമാക്കി.
Keywords: Karnataka highcourt, Phone, Buses, Government
COMMENTS