Japanese costume designer Emi Wada passes away
ടോക്യോ: ഓസ്‌കാര്‍ അവാര്‍ഡ് ജേതാവായ ജാപ്പനീസ് കോസ്റ്റിയൂം ഡിസൈനര്‍ എമി വാഡ (84) അന്തരിച്ചു. അറുപത് വര്‍ഷത്തോളം കോസ്റ്റിയൂം ഡിസൈനറായി പ്രവര്‍ത്തിച്ചയാളാണ് എമി വാഡ.
അകിറാ കുറസോവയുടെ റാന്‍ എന്ന ചിത്രത്തിലെ വസ്ത്രാലങ്കാരത്തിനാണ് എമി വാഡ ഓസ്‌കാര്‍ പുരസ്‌കാരത്തിന് അര്‍ഹയായത്. 1993 ല്‍ ഈഡിപ്പസ് റെക്‌സ് എന്ന നാടകത്തിലെ വസ്ത്രാലങ്കാരത്തിന് എമ്മി പുരസ്‌കാരവും എമിയെ തേടിയെത്തി.
2020 ല്‍ വെനീസ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച ആന്‍ ഹുയിയുടെ ലവ് ആഫ്റ്റര്‍ ലവ് എന്ന ചിത്രത്തിനുവേണ്ടിയും എമിയാണ് വസ്ത്രാലങ്കാര ചെയ്തത്. ഹിരോഷി ടെഷിഗാഹരയുടെ റിക്യു, നഗിസാ ഒഷിമായുടെ ഗോഹാട്ടോ, പീറ്റര്‍ ഗ്രീനവേയുടെ ദി പില്ലോ ബുക്ക് തുടങ്ങിയ പ്രശസ്ത ചിത്രങ്ങളിലെല്ലാം പ്രവര്‍ത്തിച്ചിട്ടുണ്ട്.
Keywords: Emi Wada, Japanese costume designer, Oscar winner
COMMENTS