In Rajasthan, 30 ministers will be sworn in today, putting an end to sectarianism in the Congress party. Five of those are loyal to Sachin Pilot
അഭിനന്ദ്
ന്യൂഡല്‍ഹി : രാജസ്ഥാനില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ വിഭാഗീയതയ്ക്കു വിരാമമിട്ടുകൊണ്ട് 30 മന്ത്രിമാര്‍ ഇന്ന് സത്യവാചകം ചൊല്ലി അധികാരമേല്‍ക്കും. ഇന്നു സത്യപ്രതിജ്ഞ ചെയ്യുന്നവരില്‍ അഞ്ചു പേര്‍ വിമത സ്വരമുയര്‍ത്തിയിരുന്ന മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിന്റെ വിശ്വസ്തരാണ്.
കഴിഞ്ഞ ദിവസമാണ് പുനഃസംഘടനയ്ക്കു വഴി തുറന്നുകൊണ്ട് മന്ത്രിമാരെല്ലാം മുഖ്യമന്ത്രി അശോക് ഗെലോട്ടിനു രാജിക്കത്ത് നല്കിയത്.
മന്ത്രിസഭയില്‍ 15 പുതുമുഖങ്ങളും ഉണ്ടാകും, അവരില്‍ നാല് പേര്‍ ജൂനിയര്‍ മന്ത്രിമാരായിരിക്കും. സച്ചിന്റെ വിശ്വസ്തരായ ഹേമാറാം ചൗധരി, വിശ്വേന്ദ്ര സിംഗ്, രമേഷ് മീണ എന്നിവര്‍ കാബിനറ്റ മന്ത്രിമാരായും ബ്രിജേന്ദ്ര സിംഗ് ഓലയും മുരാരി ലാല്‍ മീണയും സഹമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്യും.
കഴിഞ്ഞ വര്‍ഷം ജൂലായില്‍ സച്ചിന്‍ പൈലറ്റിനൊപ്പം മുഖ്യമന്ത്രി ഗെഹ്ലോട്ട് പുറത്താക്കിയ ശേഷം രാജസ്ഥാന്‍ മന്ത്രിസഭയിലേക്ക് തിരിച്ചെത്തുകയാണ് വിശ്വേന്ദ്ര സിംഗ്, രമേഷ് മീണ, ഹേമാറാം ചൗധരി എന്നിവര്‍.
മഹേന്ദ്രജിത് സിംഗ് മാളവ്യ, രാംലാല്‍ ജാട്ട്, മഹേഷ് ജോഷി, മംമ്ത ഭൂപേഷ്, ടിക്കാറാം ജൂലി, ഭജന്‍ ലാല്‍ ജാതവ്, ഗോവിന്ദ് റാം മേഘ്വാള്‍, ശകുന്തള റാവത്ത് എന്നിവരാണ് മറ്റ് പുതുമുഖങ്ങള്‍. സാഹിദ ഖാനും രാജേന്ദ്ര സിംഗ് ഗുധയും സഹമന്ത്രിമാരാകും.
മന്ത്രിസഭാ പുനഃസംഘടനയ്ക്ക് ശേഷം സച്ചിന്‍ പൈലറ്റിന് എന്ത് റോള്‍ നല്‍കുമെന്ന് വ്യക്തമല്ല. ഗുജറാത്തില്‍ അടുത്ത വര്‍ഷം ന
ടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഗുജറാത്തിലെ പാര്‍ട്ടി കാര്യങ്ങളുടെ ചുമതല പൈലറ്റ് ഏറ്റെടുക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ആഗ്രഹിക്കുന്നുവെന്നു റിപ്പോര്‍ട്ടൂുണ്ട്.
എന്നാല്‍, ഭാവി മുഖ്യമന്ത്രി പദം ലക്ഷ്യമിട്ട് രാജസ്ഥാനില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പൈലറ്റിനു താത്പര്യം.
രാഹുല്‍ ഗാന്ധി, പ്രിയങ്ക, പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധി എന്നിവരുമായി പൈലറ്റും ഡല്‍ഹിയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും നടത്തിയ കൂടിക്കാഴ്ചയോടെയാണ് പുനഃസംഘടനയ്ക്കു മുന്നിലെ കടമ്പകള്‍ നീങ്ങിയത്.
ഗവണ്‍മെന്റിലും പാര്‍ട്ടി നേതൃത്വത്തിലും യുവത്വത്തിന്റെയും അനുഭവസമ്പത്തിന്റെയും സമ്മിശ്രണം കാണാന്‍ ആഗ്രഹിക്കുന്നുവെന്ന് പൈലറ്റ് പറഞ്ഞിരുന്നു.
മുഖ്യമന്ത്രി ഗെലോട്ടും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളും തമ്മില്‍ കൂടിക്കാഴ്ചയും നടത്തി. മറ്റൊരു സംസ്ഥാനം കൂടി കൈപിടിയില്‍ നിന്നു പോകാതിരിക്കാനായി ഗെലോട്ടിനെയും പൈലറ്റിനെയും ഒരുപോലെ തൃപ്തിപ്പെടുത്താനാണ് പാര്‍ട്ടി നേതൃത്വം ശ്രമിക്കുന്നത്.
Summary: In Rajasthan, 30 ministers will be sworn in today, putting an end to sectarianism in the Congress party. Five of those sworn in today are loyal to former Deputy Chief Minister Sachin Pilot.
COMMENTS