Hotel No. 18 staffers alleged that police threatened during the interrogation in connection with the death of former Miss Kerala Ansi Kabir and her fr
സ്വന്തം ലേഖകന്‍
കൊച്ചി: മുന്‍ മിസ് കേരള അന്‍സി കബീറിന്റെയും കൂട്ടുകാരുടെയും മരണവുമായി ബന്ധപ്പെട്ട ബന്ധപ്പെട്ട കേസില്‍ പൊലീസ് ചോദ്യംചെയ്യലിനിടെ ഭീഷണിപ്പെടുത്തിയെന്ന് നമ്പര്‍ 18 ഹോട്ടല്‍ ജീവനക്കാര്‍ കോടതിയില്‍.
കസ്റ്റഡിയില്‍ പ്രതികളെ ആവശ്യപ്പെട്ട് അന്വേഷണ സംഘം അപേക്ഷ നല്‍കിയ വേളയിലാണ് പ്രതികള്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ഇതോടെ പരാതി എഴുതി നല്കാന്‍ കോടതി നിര്‍ദ്ദേശിച്ചു.
പൊലീസ് തയ്യാറാക്കിയ തിരക്കഥ പ്രകാരമാണ് അറസ്റ്റെന്നും പ്രതിഭാഗം ജാമ്യാപേക്ഷയില്‍ ആരോപിച്ചു.
അറസ്റ്റിലായ അഞ്ചു ജീവനക്കാരെയും ഇന്നാണ് കോടതിയില്‍ ഹാജരാക്കിയത്. അഞ്ച് ജീവനക്കാരെയാണ് കോടതിയില്‍ ഹാജരാക്കിയത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലയിലുള്ള ഹോട്ടലുടമ റോയിയെ കോടതിയില്‍ എത്തിച്ചിട്ടില്ല.
ആശുപത്രിയിലെത്തി മജിസ്‌ട്രേറ്റ് റോയിയുടെ മൊഴിയെടുക്കും. ഇതിനു ശേഷമായിരിക്കും ജാമ്യാപേക്ഷയില്‍ ഉത്തരവുണ്ടാവുക.
കാര്‍ ഓടിച്ച് അപകടമുണ്ടാക്കിയ ഒന്നാം പ്രതി അബ്ദുള്‍ റഹ്മാനെ സഹായിക്കാനാണ് തങ്ങളെ കേസില്‍ കുടുക്കുന്നതെന്നാണ് പ്രതികളുടെ മറ്റൊരു ആരോപണം. ചേസ് ചെയ്ത സൈജു ജാമ്യത്തിലിറങ്ങിയെന്നും ഇയാളെ പ്രതിയാക്കിയിട്ടില്ലെന്നും പ്രതികള്‍ കോടതിയെ ബോധിപ്പിച്ചു.
കാറിലുണ്ടായിരുന്നവര്‍ മദ്യപിച്ചിരുന്നുവെന്ന് മോഡലുകളെ പിന്തുടര്‍ന്ന ഡ്രൈവര്‍ ഷൈജു കോടതിയില്‍ പറഞ്ഞു.
ഷൈജു സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തിങ്കളാഴ്ച വിശദീകരണം നല്കാന്‍ പൊലീസിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. മോഡലുകളുടെ കാറിനെ പിന്തുടരാന്‍ ഡ്രൈവര്‍ ഷൈജുവിനെ അയച്ചത് താന്‍ തന്നെയാണെന്ന് ഹോട്ടലുടമ റോയ് വയലാറ്റില്‍ നേരത്തെ മൊഴി നല്‍കിയിരുന്നു.മദ്യപിച്ച് വാഹനമോടിക്കരുതെന്ന് മോഡലുകളോട് ആവശ്യപ്പെട്ടിട്ടും അനുസരിക്കാതെ യാത്ര തുടര്‍ന്നതിനാലാണ് ഷൈജുവിനെ അയച്ചതെന്നായിരുന്നു റോയിയുടെ മൊഴി.
ഇതിനിടെ, മോഡലുകളുടെ മരണം ജില്ലാ ക്രൈം ബ്രാഞ്ചിനു കീഴില്‍ എസിപി ബി.ജി ജോര്‍ജിന്റെ നേതൃത്വത്തില്‍ അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉത്തരവായി.
ഹോട്ടലിലെ ദൃശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് നശിപ്പിച്ചതിന് കേസുമായി ബന്ധമില്ലെന്നു റോയ് ജാമ്യാപേക്ഷയില്‍ പറയുന്നു.
അപകടത്തില്‍ പെട്ടവര്‍ സ്വന്തം നിലയില്‍ ഹോട്ടലില്‍ പാര്‍ട്ടിക്ക് എത്തിയതാണെന്നും ആരും സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ല വന്നതെന്നും റോയിക്കു വേണ്ടി അഭിഭാഷകന്‍ വാദിച്ചു.
ഹൃദ്രോഗിയായ തന്നെ പീഡിപ്പിക്കുകയാണ്. ഹോട്ടലില്‍ നിന്ന് കിലോമീറ്ററുകള്‍ അകലെയാണ് അപകടം നടന്നിരിക്കുന്നത്. ഹാര്‍ഡ് ഡിസ്‌ക് നശിപ്പിച്ചു എന്ന കാര്യം സമ്മതിച്ചാല്‍ പോലും അപകടവുമായി ഇതിന് എന്തു ബന്ധമാണുള്ളതെന്നും റോയിയുടെ അഭിഭാഷകന്‍ ചോദിക്കുന്നു.
അന്വേഷണ ഉദ്യോഗസ്ഥനും മാദ്ധ്യമങ്ങളും തമ്മില്‍ അവിശുദ്ധ ബന്ധമാണ്. ഇതിനായി വാട്‌സാപ് ഗ്രൂപ്പുണ്ടെന്നും പ്രതികള്‍ കോടതിയില്‍ പറഞ്ഞു.
റഹ്മാന്‍ അമിതമായി മദ്യപിച്ച് കാറോടിച്ചെന്നു പൊലീസ് തന്നെ പറയുന്നു. അപകട കാരണം ഇതാണെന്നിരിക്കെ, ഇതിലെവിടെയാണ് മറ്റു പ്രതികള്‍ക്ക് ബന്ധമെന്നും അഭിഭാഷകന്‍ വാദിച്ചു.
അനുവദിക്കപ്പെട്ട സമയം കഴിഞ്ഞും ഹോട്ടലില്‍ മദ്യം വിളമ്പിയെന്നും കായലിലേക്ക് ഹാര്‍ഡ് ഡിസ്‌ക് വലിച്ചെറിഞ്ഞത് തെളിഞ്ഞതായും പൊലീസ് വാദിച്ചു.
COMMENTS