Highcourt about damaged roads
കൊച്ചി: സംസ്ഥാനത്തെ പൊട്ടിപ്പൊളിഞ്ഞ റോഡുകളെക്കുറിച്ച് പൊതുജനങ്ങള്‍ക്കും ഹൈക്കോടതിയില്‍ വിവരം അറിയിക്കാം. റോഡുകളുടെ ശോച്യാവസ്ഥയെ സംബന്ധിച്ചുള്ള അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി നിര്‍ദ്ദേശം.
ഡിസംബര്‍ 14 ന് മുന്‍പായി കോടതിയെ വിവരമറിയിക്കാനാണ് നിര്‍ദ്ദേശം. റിപ്പോര്‍ട്ട് പരിഗണിച്ച കോടതി എന്‍ജിനീയര്‍മാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവും ഉന്നയിച്ചിരുന്നു. ഒരു മഴക്കാലത്തെ അതിജീവിക്കാന്‍ കഴിയുംവിധം റോഡ് ടാര്‍ ചെയ്യാന്‍ സാധിക്കാത്ത എന്‍ജിനീയര്‍മാര്‍ രാജിവച്ച് പോകണമെന്ന് കോടതി വ്യക്തമാക്കി.
പൊതുമരാമത്ത് വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് തുടങ്ങിയവയുടെ നിര്‍മ്മാണ പ്രവൃത്തികളുടെ റിപ്പോര്‍ട്ടും കോടതി ആവശ്യപ്പെട്ടു. ഹര്‍ജി ഡിസംബര്‍ 14 ന് വീണ്ടും പരിഗണിക്കും.
Keywords: Highcourt, Damaged roads, Public

COMMENTS