Covid Negative RT-PCR Certificate has been made mandatory for travelers from the states of Kerala and Maharashtra as a precaution against corona virus
സ്വന്തം ലേഖകന്‍
ബംഗളൂരു : കൊറോണ വൈറസ് ഒമെക്രോണ്‍ വകഭേദത്തിനെതിരേ ജാഗ്രതയുടെ ഭാഗമായി കേരളം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കര്‍ണാടകം കോവിഡ് നെഗറ്റീവ് ആര്‍ടി-പിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി.
72 മണിക്കൂറിനുള്ളിലെടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും കൈയില്‍ കരുതിയാല്‍ മാത്രമേ കര്‍ണാടകത്തില്‍ പ്രവേശനം അനുവദിക്കൂ.
രണ്ടു ഡോസ് വാക്സിന് എടുത്തവര്‍ക്കും ഈ ഉത്തരവ് ബാധകമായിരിക്കും. ബംഗളൂരു, മൈസൂരു, ധാര്‍വാഡ് മേഖലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കോവിഡ് ക്ലസ്റ്റര്‍ രൂപംകൊണ്ടതിനെ തുടര്‍ന്നാണ് കര്‍ണാടകത്തിന്റെ നടപടി.
നവംബര്‍ 12 മുതല്‍ നവംബര്‍ 27 വരെ കേരളത്തില്‍ നിന്ന് മെഡിക്കല്‍, പാരാമെഡിക്കല്‍ കോളജുകളിലേക്കും കര്‍ണാടകത്തിലെ മറ്റ് സ്ഥാപനങ്ങളിലേക്കും എത്തിയ വിദ്യാര്‍ത്ഥികളെ ആര്‍ടി-പിസിആര്‍ പരിശോധനയ്ക്ക് വിധേയമാക്കും.
ബബംഗളൂരു രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന അന്താരാഷ്ട്ര യാത്രക്കാരെ കര്‍ശന നിരീക്ഷണത്തിനും പരിശോധനയ്ക്കും വിധേയമാക്കാന്‍ തീരുമാനിച്ചുവെന്നും സംസ്ഥാന ആരോഗ്യമന്ത്രി ഡോ. സുധാകര്‍ കെ പറഞ്ഞു.
COMMENTS