Congress protest against fuel price
തിരുവനന്തപുരം: അടിക്കടി ഉയരുന്ന ഇന്ധന വിലയ്‌ക്കെതിരെ പ്രതിഷേധം ബലപ്പെടുത്ത് പ്രതിപക്ഷം. പ്രതിപക്ഷ നേതാവ് ഉല്‍പ്പടെയുള്ള എം.എല്‍.എമാര്‍ നിയമസഭയിലേക്ക് സൈക്കിളിലെത്തി പ്രതിഷേധം രേഖപ്പെടുത്തി. കേന്ദ്രസര്‍ക്കാര്‍ ഇന്ധന നികുതി കുറച്ചതുപോലെ സംസ്ഥാന സര്‍ക്കാരും കുറയ്ക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം.
ഇതുസംബന്ധിച്ച് അടിയന്തര പ്രമേയം അവതരിപ്പിക്കാനും പ്രതിപക്ഷം തീരുമാനിച്ചു. പല തവണ ഈ വിഷയം നിയമസഭയില്‍ അവതരിപ്പിച്ചെങ്കിലും നികുതി കുറയ്ക്കില്ലെന്ന ഉറച്ച നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍. കേന്ദ്രസര്‍ക്കാര്‍ നികുതി കൂട്ടിയതുകൊണ്ടാണ് ഇപ്പോള്‍ കുറച്ചതെന്നും കേരളത്തില്‍ നികുതി കൂട്ടിയിട്ടില്ലെന്നും അതിനാല്‍ കുറയ്ക്കില്ലെന്നുമാണ് സര്‍ക്കാര്‍ നിലപാട്.
Keywords: Congress M.L.As, Fuel price, Protest
COMMENTS