Choreographer Shiva Shankar passes away
ഹൈദരാബാദ്: നൃത്ത സംവിധായകനും നടനുമായ ശിവശങ്കര്‍ (72) അന്തരിച്ചു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അദ്ദേഹത്തിന്റെ ചികിത്സാ ചെലവുകള്‍ വഹിച്ചിരുന്നത് നടന്മാരായ സോനു സൂദും ധനുഷും ചേര്‍ന്നാണ്.
അസിസ്റ്റന്റ് കോറിയോഗ്രാഫറായാണ് ശിവശങ്കര്‍ സിനിമാരംഗത്തെത്തുന്നത്. തുടര്‍ന്ന് കുരുവിക്കൂട്, സട്ടൈ ഇല്ലാത്ത പമ്പരം തുടങ്ങി എണ്ണൂറോളം സിനിമകളുടെ കോറിയോഗ്രാഫറായി. നിരവധി തമിഴ്, തെലുങ്ക് ചിത്രങ്ങള്‍ അഭിനയിച്ചിട്ടുണ്ട്.
തിരുടാ തിരുടി, മഗധീര, അരുന്ധതി, സൂര്യവംശം തുടങ്ങി ഒട്ടേറെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ നൃത്തസംവിധായകനാണ്. മഗധീരയിലെ നൃത്തസംവിധാനത്തിന് ദേശീയ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.
COMMENTS