തിരുവനന്തപുരം: വിഖ്യാത ഗാനരചയിതാവും കവിയുമായ ബിച്ചുതിരുമല അന്തരിച്ചു. 80 വയസ്സായിരുന്നു. ഹൃദയാഘാതത്തെതുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ...
തിരുവനന്തപുരം: വിഖ്യാത ഗാനരചയിതാവും കവിയുമായ ബിച്ചുതിരുമല അന്തരിച്ചു. 80 വയസ്സായിരുന്നു.
ഹൃദയാഘാതത്തെതുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് വെളുപ്പിന് ആയിരുന്നു അന്ത്യം.
നാനൂറിപ്പരം സിനിമകൾക്കായി ആയിരത്തിൽ ഏറെ ഗാനങ്ങൾ ബിച്ചു തിരുമല രചിച്ചിട്ടുണ്ട്. ഭക്തിഗാനങ്ങളും ലളിതഗാനങ്ങളും ഉൾപ്പെടെ നാലായിരത്തോളം ഗാനങ്ങളാണ് അദ്ദേഹം എഴുതിയത്.
നിരവധി കവിതകളുടെയും കർത്താവാണ്. മലയാളം നെഞ്ചിലേറ്റുന്ന നൂറുകണക്കിന് ഗാനങ്ങളാണ് ബിച്ചു തിരുമലയുടെ തൂലികയിൽ പിറന്നത്.
എം കൃഷ്ണൻ നായരുടെ ഒപ്പം സഹസംവിധായകനായാണ് അദ്ദേഹം സിനിമയിലെത്തിയത് പിന്നീടാണ് ചലച്ചിത്ര ഗാനശാഖ യിലേക്ക് തിരിഞ്ഞത്.
COMMENTS