Actor Vishal take Puneeth Rajkumar's charity work
ചെന്നൈ: അന്തരിച്ച നടന്‍ പുനീത് രാജ് കുമാര്‍ നിര്‍വഹിച്ചിരുന്ന കുട്ടികളുടെ പഠനച്ചെലവ് ഏറ്റെടുത്ത് തമിഴ് നടന്‍ വിശാല്‍. 1800 കുട്ടികളുടെ പഠനച്ചെലവാണ് വിശാല്‍ ഏറ്റെടുത്തത്. പുതിയ ചിത്രമായ എനിമിയുടെ പ്രീ റിലീസ് പരിപാടിക്കിടെ പുനീത് രാജ് കുമാറിന് ആദരമര്‍പ്പിച്ചപ്പോഴാണ് വിശാല്‍ ഇക്കാര്യം വ്യക്തമാക്കിയത്.
പുനീത് നല്ലെരു നടന്‍ മാത്രമല്ല നല്ലൊരു സുഹൃത്തുകൂടിയായിരുന്നെന്നും അദ്ദേഹം ഒരുപാട് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നെന്നും വിശാല്‍ പറഞ്ഞു. അടുത്ത വര്‍ഷം മുതല്‍ പുനീത് നിര്‍വഹിച്ചിരുന്ന 1800 കുട്ടികളുടെ പഠനചെലവ് അദ്ദേഹത്തിനുവേണ്ടി താന്‍ ഏറ്റെടുക്കുമെന്നും വിശാല്‍ വ്യക്തമാക്കി.
Keywords: Actor Vishal, Puneeth Rajkumar, Charity
COMMENTS