Shahrukh Khan visits son Aryan Khan at jail
മുംബൈ: മയക്കുമരുന്നു കേസില്‍ അറസ്റ്റിലായ മകന്‍ ആര്യന്‍ ഖാനെ കാണാന്‍ നടന്‍ ഷാരൂഖ് ഖാനെത്തി. ഇന്നു രാവിലെ മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലില്‍ കഴിയുന്ന മകനെ കാണാന്‍ ഷാരൂഖ് നേരിട്ടെത്തുകയായിരുന്നു. ഒക്ടോബര്‍ രണ്ടിന് അറസ്റ്റിലായ മകനെ കാണാന്‍ ആദ്യമായാണ് കിങ് ഖാനെത്തുന്നത്.
കഴിഞ്ഞ ദിവസം ആര്യന്‍ ഖാന് മുംബൈ പ്രത്യേക കോടതി ജാമ്യം നിഷേധിച്ചിരുന്നു. ഇതേതുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ആര്യന്റെ അഭിഭാഷകര്‍. ഹൈക്കോടതി ഹര്‍ജി പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി. ഹര്‍ജിയുടെ പകര്‍പ്പ് ലഭിച്ചില്ലെന്ന എന്‍.സി.ബിയുടെ വാദം പരിഗണിച്ചാണ് ഹൈക്കോടതി നടപടി.
അതേസമയം ഈ കേസുമായി ബന്ധപ്പെട്ട് ഷാരൂഖ് ഖാന്റെ വീട്ടിലും നടി അനന്യ പാണ്ഡെയുടെ വീട്ടിലും നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ റെയ്ഡ് നടത്തുകയാണ്. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാനുണ്ടെന്ന് എന്‍.സി.ബി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
Keywords: Shahrukh Khan, Aryan Khan, Jail, Mumbai highcourt
COMMENTS