Mohanlal's Maraikar Arabikkadalinte Simham will be released on the OTT platform after the dispute over the minimum guarantee amount
സ്വന്തം ലേഖകന്‍/www.vyganews.com
മിനിമം ഗ്യാരണ്ടി തുക വേണമെന്ന ആന്റണിയുടെ ആവശ്യം ഫിയോക് തള്ളക്കളഞ്ഞു. എങ്കിലും ഒടിടിക്കു പകരം തിയറ്ററില്‍ റിലീസ് ചെയ്യാന്‍ പരമാവധി തുക അഡ്വാന്‍സ് നല്‍കാമെന്നും കൊച്ചിയില്‍ ചേര്‍ന്ന ഫിയോക് എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചിരുന്നു.
റിലീസിനു മുമ്പ് തിയറ്റര്‍ ഉടമകള്‍ 25 ലക്ഷം രൂപ വീതം അഡ്വാന്‍സ് നല്‍കണമെന്നും കുറഞ്ഞത് 200 സ്‌ക്രീനുകളില്‍ മൂന്നാഴ്ചയെങ്കിലും ചിത്രം പ്രദര്‍ശിപ്പിക്കണമെന്നുമായിരുന്നു ആന്റണിയുടെ ആവശ്യം. 25 ലക്ഷം രൂപയെന്ന ആവശ്യം അംഗീകരിക്കേണ്ടതില്ലെന്ന് ഫിയോക് യോഗം തീരുമാനിക്കുകയായിരുന്നു.
മിനിമം ഗാരണ്ടി എന്ന ഏര്‍പ്പാട് മലയാള സിനിമയില്‍ ഇല്ല. എങ്കിലും അന്യഭാഷാ ചിത്രങ്ങള്‍ക്ക് ഉള്‍പ്പെടെ നിശ്ചിത തുക തിയറ്റര്‍ ഉടമകള്‍ അഡ്വാന്‍സായി കൊടുക്കാറുണ്ട്.
എങ്കിലും കൂടുതല്‍ ദിവസങ്ങള്‍ ചിത്രം പ്രദര്‍ശിപ്പിക്കാനും കൂടുതല്‍ തുക അഡ്വാന്‍സ് നല്‍കാന്‍ തയാറാണെന്നും ഫിയോക് പറഞ്ഞു. 10 കോടി വരെ നല്‍കാമെന്നാണ് ഫിയോക്കിന്റെ നിലപാട്. . മരക്കാര്‍ കേരളത്തിന്റെ സിനിമയാണെന്നും ഫിയോക് ഭാരവാഹികള്‍ പറഞ്ഞു. മരയ്ക്കാര്‍ റിലീസ് ചെയ്യുന്നതിനായി അഞ്ചു കോടിരൂപ തിയറ്റര്‍ ഉടമകള്‍ കൊടുത്തിരുന്നുവെങ്കിലും വിവാദങ്ങള്‍ക്കിടെ ആന്റണി അതു തിരികെ നല്കി.
കേരള ഫിലിം ചേംബര്‍ പ്രസിഡന്റ് ജി സുരേഷ് കുമാറിനെ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്തു പരിഹാരമുണ്ടാക്കാനായി ഫിയോക്ക് യോഗം ചുമതലപ്പെടുത്തി. മോഹന്‍ ലാലുമായുള്ള അടുപ്പം കൂടി പരിഗണിച്ചാണ് ഈ തീരുമാനം.
ആന്റണി പെരുമ്പാവൂര്‍ ഫിയോക്കില്‍ നിന്നു രാജിവച്ചുവെന്നുള്ള വാര്‍ത്തകള്‍ ഫിയോക് പ്രസിഡന്റ് കെ വിജയകുമാര്‍, ജനറല്‍ സെക്രട്ടറി സുമേഷ് ജോസഫ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ നിഷേധിച്ചു. ഫിയോക്ക് വൈസ് ചെയര്‍മാനാണ് ആന്റണി പെരുമ്പാവൂര്‍. അദ്ദേഹം ഫിയോക് യോഗത്തില്‍ പങ്കെടുത്തിരുന്നില്ല.
നടന്‍ ദിലീപാണ് ഫിയോക് ചെയര്‍മാന്‍. ദിലീപിന് ആന്റണി രാജിക്കത്ത് നല്‍കിയതായി അറിയില്ലെന്നും അവര്‍ പറഞ്ഞു.
എന്നാല്‍ ഒടിടി പ്ലാറ്റ് ഫോമില്‍ നിന്നു മികച്ച ഓഫര്‍ വന്നിട്ടുണ്ടെന്നും മരക്കാര്‍ തിയറ്ററില്‍ റിലീസ് ചെയ്യണമെങ്കില്‍ മിനിമം ഗാരാന്റി തുക നല്‍കണമെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. സിനിമ തീയറ്റര്‍ റിലീസ് ചെയ്യതാല്‍ ഒടിടിയെക്കാള്‍ കൂടുതല്‍ തുക ലഭിക്കുമെന്നായിരുന്നു തിയറ്റര്‍ ഉടമകളുടെ അഭിപ്രായം.
ആമസോണ്‍ പ്രൈമുമായി റിലീസുമായി ബന്ധപ്പെട്ട് അണിയറ പ്രവര്‍ത്തകര്‍ ചര്‍ച്ചനടത്തി വരികയാണ്. ഇനിയും കാത്തിരിക്കാന്‍ സാധിക്കില്ലെന്ന നിലപാടിലാണ് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍.
സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ച് രണ്ടു ഡോസ് വാക്‌സിന്‍ എടുത്ത 50 ശതമാനം ആളുകളെ മാത്രമാണ് തിയറ്ററുകളില്‍ പ്രവേശിപ്പിക്കാന്‍ കഴിയുന്നത്. ഈ സാഹചര്യത്തില്‍ ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്യുന്നത് ചിലപ്പോള്‍ നഷ്ടക്കച്ചവടമാവുമെന്ന ഭയമാണ് മോഹന്‍ ലാലിനും ആന്റണി പെരുമ്പാവൂരിനും.
Summary: Mohanlal's Maraikar Arabikkadalinte Simham will be released on the OTT platform after the dispute over the minimum guarantee amount could not be resolved and producer Antony Perumbavoor resigned from Fiok, the theater owners' association.
COMMENTS