നടി ആക്രമിക്കപ്പെട്ട കെസില്‍ പ്രതിയായ ശേഷം അമ്മയില്‍ നിന്ന് നടന് ദിലീപിനെ പുറത്താക്കിയ നടപടിയെ വിമര്‍ശിച്ച് കെ.ബി.ഗണേഷ് കുമാര്‍ എം.എല്‍...
നടി ആക്രമിക്കപ്പെട്ട കെസില്‍ പ്രതിയായ ശേഷം അമ്മയില്‍ നിന്ന് നടന് ദിലീപിനെ പുറത്താക്കിയ നടപടിയെ വിമര്‍ശിച്ച് കെ.ബി.ഗണേഷ് കുമാര്‍ എം.എല്‍.എ. ദിലീപിനെ പുറത്താക്കിയ അമ്മയുടെ തീരുമാനം പ്രഖ്യാപിച്ച മമ്മൂട്ടിയെയും ഗണേഷ് രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.
ദിലീപിന്റെ പ്രാഥമികാംഗത്വം റദ്ദാക്കിയെന്നു പ്രഖ്യാപിച്ചത് മമ്മൂട്ടിയാണ്. അമ്മയുടെ നിയമങ്ങള്‍ അനുസരിച്ച് ഇതു ശരിയായ നടപടിയല്ല. അംഗത്വത്തില്‍ നിന്ന് ഒഴിവാക്കാം. അതിനുശേഷം വിശദമായി അന്വേഷണം നടത്തിയ ശേഷം അച്ചടക്ക സമിതിയാണ് പുറത്താക്കേണ്ടത്.
അതിനാല്‍, ദിലീപിനെ പുറത്താക്കിയത് ശരിയായ നടപടിയല്ല. നടന് പൃഥ്വിരാജിനെ പ്രീതിപ്പെടുത്താനാണ് ദിലീപിനെ മമ്മൂട്ടി അമ്മയില്‍ നിന്ന് പുറത്താക്കിയതെന്ന് ഗണേഷ് ആരോപിച്ചു.
അമ്മയില്‍ അംഗത്വം ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇനിയും ദിലീപിന് അഭിനയിക്കാം. അമ്മയുടെ ഭാഗമാകുന്ന കാര്യം ദിലീപിനു തീരുമാനിക്കാം.
താനായിരുന്ന ദിലീപിന്റെ സ്ഥാനത്തെങ്കില്‍ അമ്മയില്‍ തിരികെ പ്രവേശിക്കില്ലെന്ന് ഗണേഷ് പറഞ്ഞു. ദിലീപിനു ജാമ്യം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും ഗണേഷ് പറഞ്ഞു.
ഒരു ഇംഗ്ലീഷ് മാധ്യമത്തിനോടാണ് ഗണേഷിന്റെ അഭിപ്രായപ്രകടനം. റിമാര്ഡിലായിരുന്ന ദിലീപിനെ ഗണേഷ് പിന്തുണച്ചു സംസാരിച്ചതിനും ജയിലില്‍ സന്ദര്‍ശിച്ചതും വിവാദമായിരുന്നു.
Tags: Mammootty, GaneshKumar, Dileep, AMMA, MalayalamMovie, Kerala, Actress, Molestation, Case, Police

COMMENTS