Mappilappattu singer VM Kutty passes away
മലപ്പുറം: മാപ്പിളപ്പാട്ടുകളെ ജനകീയമാക്കിയ ഗായകന് വിഎം കുട്ടി (86) അന്തരിച്ചു. ബുധനാഴ്ച പുലര്‍ച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു.
കല്യാണ വേദികളില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന മാപ്പിള പാട്ടിനെ പൊതുവേദികളിലെത്തിച്ച ഗായകനാണ് വി.എം കുട്ടി. ആദ്യമായി പൊതുവേദിയില്‍ മാപ്പിളപ്പാട്ട് ഗാനമേള അവതരിപ്പിച്ചതും അദ്ദേഹമാണ്.
ആയിരക്കണക്കിന് മാപ്പിളപ്പാട്ടുകള്‍ക്ക് പാടുകയും സംഗീതം നല്‍കുകയും ചെയ്തിട്ടുള്ള വി.എം കുട്ടി മികച്ച ഗാനരചയിതാവ് കൂടിയാണ്. കേരള സാഹിത്യ നാടക അക്കാദമി അംഗമായി പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹത്തെ തേടി നിരവധി പുരസ്കാരങ്ങളും എത്തിയിട്ടുണ്ട്.
സംഗീത നാടക അക്കാദമി അവാര്‍ഡ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാപ്പിള സ്റ്റഡീസ് അവാര്‍ഡ്, സി.എച്ച് കള്‍ച്ചറല്‍ അവാര്‍ഡ്, ഇന്തോ - അറബ് കള്‍ച്ചറല്‍ സെന്റര്‍ ഒരുമ അവാര്‍ഡ് തുടങ്ങി നിരവധി അവാര്‍ഡുകള്‍ നേടിയ കലാകാരനാണ് വി.എം കുട്ടി.
Keywords: mappilappattu, Singer, Passes away
COMMENTS