Fund fraud
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനിലെ നികുതി തട്ടിപ്പ് കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. നേമം സോണല്‍ ഓഫീസിലെ കാഷ്യര്‍ എസ്.സുനിതയാണ് അറസ്റ്റിലായത്.
തട്ടിപ്പില്‍ സുനിതയുടെ പങ്ക് വ്യക്തമായതാണെങ്കിലും അറസ്റ്റ് വൈകിപ്പിക്കുന്നതില്‍ പരക്കെ ആക്ഷേപമുയര്‍ന്നിരുന്നു. കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് തട്ടിപ്പില്‍ പങ്കുണ്ടെന്നാണ് നിഗമനം.
നഗരസഭയുടെ നേമം, ശ്രീകാര്യം, ആറ്റിപ്ര എന്നീ സോണുകളിലാണ് തട്ടിപ്പ് നടന്നതായി കണ്ടെത്തിയിരിക്കുന്നത്. നേമത്ത് മാത്രം 26,74,333 രൂപയുടെ സാമ്പത്തിക തട്ടിപ്പാണ് കണ്ടെത്തിയിരിക്കുന്നത്. നേരത്തെ ഈ കേസില്‍ ശ്രീകാര്യം സോണിലെ അറ്റന്‍ഡന്റ് ബിജു അറസ്റ്റിലായിരുന്നു.
Keywords: Thiruvananthapuram corporation, Fund fraud, Arrest, Nemom
COMMENTS