Farmers call off agitation in UP
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ലഖിംപുര്‍ ഖേഡിയിലെ പ്രതിഷേധസമരം കര്‍ഷകര്‍ അവസാനിപ്പിച്ചു. കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബത്തിന് 45 ലക്ഷം രൂപയും കുടുംബത്തില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലിയും നല്‍കുമെന്ന സര്‍ക്കാര്‍ ഉറപ്പിലാണ് കര്‍ഷകര്‍ സമരം അവസാനിപ്പിച്ചത്.
കര്‍ഷക പ്രതിഷേധത്തിനിടയിലേക്ക് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകന്റെ കാര്‍ ഇടിച്ചുകയറിയാണ് ഇവിടെ കര്‍ഷകര്‍ മരിച്ചത്. പത്തു കര്‍ഷകരാണ് സംഘര്‍ഷത്തിനിടെ മരിച്ചത്.
മരിച്ചവരുടെ കുടുംബാംഗങ്ങളുടെ പരാതിയില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും മരിച്ചവരുടെ കുടുംബത്തിന് 45 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 10 ലക്ഷം രൂപയും നല്‍കുമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് രോഷാകുലരായ കര്‍ഷകര്‍ ശാന്തരായത്.
സംഭവസ്ഥലം സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്കാ ഗാന്ധി, നവജ്യോത് സിങ് സിദ്ദു അടക്കമുള്ളവരെ ഇന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Keywords: UP, Farmers call off agitation, Police
COMMENTS