തിരുവനന്തപുരം : വിഖ്യാത നടന്‍ നെടുമുടി വേണു അന്തരിച്ചു. 73 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. നേ...
തിരുവനന്തപുരം : വിഖ്യാത നടന്‍ നെടുമുടി വേണു അന്തരിച്ചു. 73 വയസ്സായിരുന്നു.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. നേരത്തെ കോവിഡ് ബാധിച്ചിരുന്ന അദ്ദേഹത്തെ കഴിഞ്ഞ ദിവസം ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഇന്ന് ഉച്ചയോടെ സ്ഥിതി വഷളാവുകയും അന്ത്യം സംഭവിക്കുകയുമായിരുന്നു. മറ്റ് വിവിധ രോഗങ്ങളുണ്ടായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില പെട്ടെന്ന് വഷളാവുകയായിരുന്നു.
1978 ല്‍ അരവിന്ദന്‍ സംവിധാനം ചെയ്ത തമ്പ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റംകുറിച്ച നെടുമുടി വേണു തുടര്‍ന്ന് നായകനായും വില്ലനായും സഹനടനായും അച്ഛനായും അപ്പൂപ്പനായും നിറഞ്ഞുനില്‍ക്കുകയായിരുന്നു.
ആലപ്പുഴ ജില്ലയിലെ നെടുമുടിയില്‍ അധ്യാപക ദമ്പതികളുടെ മകനായി ജനിച്ച വേണു സ്‌കൂള്‍ കാലഘട്ടം മുതല്‍ തന്നെ നാടകങ്ങളില്‍ സജീവമായിരുന്നു. തുടര്‍ന്ന് ആലപ്പുഴ എസ്.ഡി കോളേജിലെ ബിരുദ പഠനത്തിനുശേഷം പാരല്‍ കോളേജ് അധ്യാപകനായും കലാകൗമുദിയില്‍ പത്രപ്രവര്‍ത്തകനായും പ്രവര്‍ത്തിച്ചു.
മലയാള സിനിമയില്‍ അഞ്ഞൂറിലധികം വേഷങ്ങള്‍ കൈകാര്യംചെയ്ത അദ്ദേഹം മൊഗാമല്‍, ഇന്ത്യന്‍, അന്യന്‍, പൊയ് സൊല്ല പോരും, സിലമ്പാട്ടം, സര്‍വ്വം താളമയം, ഇന്ത്യന്‍ 2, നവരസ, ഇഷ്ടി തുടങ്ങിയ തമിഴ് ചിത്രങ്ങളിലും ചോര്‍ രഹേന്‍ എന്ന ഇംഗ്ലീഷ് ചിത്രത്തിലും വേഷമിട്ടു.
നിരവധി പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 1990 ല്‍ ഹിസ് ഹൈനസ് അബ്ദുള്ളയിലെ അഭിനയത്തിന് ദേശീയ അവാര്‍ഡ് ലഭിച്ചു. തുടര്‍ന്ന് രണ്ടു വട്ടം കൂടി ദേശീയ അവാര്‍ഡ്, ആറു വട്ടം സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്, സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ്, സിംബാബ്‌വെ അന്താരാഷ്ട്ര ചലച്ചിത്ര പുരസ്‌കാരം, സര്‍വെ ഓഫ് ഇന്ത്യ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി.
മുഖ്യമന്ത്രി പിണറായി വിജയന്‍, പതിപക്ഷ നേതാവ് വി.ഡി സതീശന്‍ തുടങ്ങി രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക രംഗത്തെ നിരവധി പ്രമുഖര്‍ അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ചു.
Summary: Famous actor Nedumudi Venu has passed away. He was 73 years old.
COMMENTS