Bineesh Kodiyeri gets bail
ബംഗളൂരു: കള്ളപ്പണക്കേസില്‍ ബിനീഷ് കോടിയേരിക്ക് ജാമ്യം. ഉപാധികളോടെയാണ് ബിനിഷിന് കര്‍ണ്ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഒരു വര്‍ഷമായി ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ ബിനീഷ് കോടിയേരി ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ വിചാരണ തടവുകാരനായിരുന്നു.
എട്ടുമാസം നീണ്ടുനിന്ന വാദംകേള്‍ക്കലിന് ഒടുവിലാണ് ഇപ്പോള്‍ ജാമ്യം ലഭിച്ചിരിക്കുന്നത്. ഇന്നു വൈകിട്ടോ നാളെയോ ബിനീഷ് ജയില്‍ മോചിതനാകും. ഇ.ഡി അന്വേഷിക്കുന്ന കേസില്‍ നാലാം പ്രതിയാണ് ബിനീഷ് കോടിയേരി.
Keywords: Bineesh Kodiyeri, Bail, High court, ED
COMMENTS