Suresh Gopi M.P about B.J.P state leadership
തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനാകാന്‍ താനില്ലെന്ന് നടനും എം.പിയുമായ സുരേഷ് ഗോപി. ആരു പറഞ്ഞാലും താന്‍ ഈ സ്ഥാനത്തേക്ക് ഇല്ലെന്നും ഒരു നടനല്ല പാര്‍ട്ടിയെ നയിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. അദ്ദേഹം സംസ്ഥാന അദ്ധ്യക്ഷനായേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് വെളിപ്പെടുത്തല്‍.
ഇനി രാഷ്ട്രീയത്തിലേക്ക് വരുന്നവരെ വരെ മനസ്സിലാക്കാന്‍ കഴിയുന്ന തഴക്കവും പഴക്കവുമുള്ള ഒരാളാണ് പാര്‍ട്ടിയെ നയിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രധാനമന്ത്രിയും അമിത് ഷായും താന്‍ അദ്ധ്യക്ഷനാകാന്‍ ആഗ്രഹിക്കില്ലെന്നും സാധാരണക്കാര്‍ക്ക് ഒപ്പം നിന്ന് അവരുടെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ താന്‍ മുന്നിലുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
പാലാ ബിഷപ്പ് ഒരു സാമൂഹിക തിന്മയെക്കുറിച്ച് മാത്രമാണ് പറഞ്ഞതെന്നും ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സഭാ അദ്ധ്യക്ഷന്മാരുടെ യോഗം വിളിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: Suresh Gopi M.P, B.J.P state leader, Narcotic Jihad issue
COMMENTS