Supreme court is about aided institutions
ന്യൂഡല്‍ഹി: എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്നുള്ള ധനസഹായം മൗലികാവകാശമല്ലെന്ന് സുപ്രീംകോടതി. സഹായധനം നല്‍കുക എന്നത് സര്‍ക്കാര്‍ നയമാണെന്നും അതിനാല്‍ സ്ഥാപനങ്ങള്‍ക്ക് അവകാശം ഉന്നയിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
സ്ഥാപനങ്ങളുടെ താത്പര്യം കണക്കിലെടുക്കുന്നതിനൊപ്പം തങ്ങളുടെ ശേഷിയും പരിഗണിച്ചാണ് സര്‍ക്കാര്‍ നയമുണ്ടാക്കുന്നതെന്നും അതേസമയം ഒരേതരത്തിലുള്ള സ്ഥാപനങ്ങളെ വ്യത്യസ്തമായി പരിഗണിച്ചാല്‍ സര്‍ക്കാരിനെ ചോദ്യം ചെയ്യാവുന്നതാണെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ഇന്റര്‍മീഡിയറ്റ് വിദ്യാഭ്യാസ നിയമത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കൊണ്ടുവന്ന 101-ാം റെഗുലേഷന്‍ ഭരണഘടനാവിരുദ്ധമാണെന്നുള്ള അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് സുപ്രീംകോടതി വിധി.
Keywords: Supreme court, Aided institutions, U.P Government
COMMENTS