Actor Vijay's religion & caste in school certificate
ചെന്നൈ: തമിഴ് സൂപ്പര്‍ താരം വിജയ്‌യുടെ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റില്‍ ജാതിയും മതവും രേഖപ്പെടുത്തിയിട്ടില്ലെന്ന് പിതാവും സംവിധായകനുമായ ചന്ദ്രശേഖര്‍ വ്യക്തമാക്കി. ജാതി മത കോളങ്ങളില്‍ തമിഴന്‍ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ആദ്യം സ്‌കൂളുകാര്‍ ഇതിനു സമ്മതം തന്നില്ലെന്നും എന്നാല്‍ സ്‌കൂള്‍ പൂട്ടിക്കാനായി സമരം ചെയ്യുമെന്ന് പറഞ്ഞപ്പോള്‍ സമ്മതിക്കുകയായിരുന്നെന്നും ചന്ദ്രശേഖര്‍ വ്യക്തമാക്കി.
ഇങ്ങനെ വേണമെങ്കില്‍ കുട്ടികളെ ജാതി വയ്ക്കാതെ തന്നെ സ്‌കൂളുകളില്‍ ചേര്‍ക്കാമെന്നും അങ്ങനെ ചെയ്താല്‍ വരുംകാലങ്ങളില്‍ ജാതി തന്നെ ഇല്ലാതാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
COMMENTS