Report against G.Sudhakaran
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ അമ്പലപ്പുഴ മണ്ഡലത്തിലെ പ്രചാരണത്തില്‍ മുന്‍മന്ത്രി ജി.സുധാകരന് വീഴ്ച സംഭവിച്ചെന്ന് സി.പി.എം കമ്മീഷന്‍ റിപ്പോര്‍ട്ട്.
പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എളമരം കരീം, കെ.ജെ തോമസ് എന്നിവരാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ടില്‍ തിരഞ്ഞെടുപ്പില്‍ ജി.സുധാകരന്‍ നിഷേധ സമീപനമെടുത്തെന്ന് വ്യക്തമാക്കുന്നു.
സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് സഹായകരമായ നിലപാട് സ്വീകരിച്ചില്ല, സ്ഥാനാര്‍ത്ഥിക്കെതിരെ നടന്ന പ്രാചരണങ്ങളെ പ്രതിരോധിക്കാതെ മൗനംപാലിച്ചു തുടങ്ങിയ ആരോപണങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. എം.എല്‍.എ എച്ച്.സലാമിനെതിരെയും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
Keywords: CPM report, G.Sudhakaran, Electoin
COMMENTS