nipah again in Kerala
കോഴിക്കോട്: കോഴിക്കോട് നിപ ബാധിച്ച് കുട്ടി മരിച്ചതിന്റെ കാരണം റംമ്പൂട്ടാന്‍ തന്നെയെന്ന നിഗമനത്തിലേക്ക് ആരോഗ്യവകുപ്പ് എത്തുന്നു. കുട്ടിയുമായി ബന്ധപ്പെട്ടുള്ളവരുടെയെല്ലാം ഫലം നെഗറ്റീവായ സാഹചര്യത്തിലാണ് ഇങ്ങനെയൊരു നിഗമനത്തിലേക്ക് ആരോഗ്യവകുപ്പ് എത്തുന്നത്. കുട്ടി റംമ്പൂട്ടാന്‍ കഴിച്ചിരുന്നതായി വിവരമുണ്ട്.
കോഴിക്കോട് നിപ വീണ്ടും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഇവിടം പ്രത്യേക ജാഗ്രതയോടെ കാണുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി. മെഡിക്കല്‍ കോളേജില്‍ നിപ ലാബ് സജ്ജമാക്കിയത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുമെന്നും എട്ടു പേരുടെ ഫലം നെഗറ്റീവായത് ആശ്വാസം നല്‍കുന്ന കാര്യമാണെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം നേരത്തെ ഉണ്ടായിരുന്നതില്‍ നിന്നും വ്യത്യസ്തമായി ക്വാറന്റീന്‍, മാസ്‌ക്, സാമൂഹിക അകലം തുടങ്ങിയ കാര്യങ്ങളിലുള്ള ജനങ്ങളുടെ അവബോധം നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളെ എളുപ്പമാക്കുമെന്നും വിലയിരുത്തലുണ്ട്.
Keywords: Nipah, Again in Kerala, Rambutan
COMMENTS